രാജമ്മ @ യാഹൂവിലെ ‘മേഘമണി…’ ഗാനമെത്തി

bobanകുഞ്ചാക്കോ ബോബനും ആസിഫ് അലിയും പ്രമുഖ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന രാജമ്മ @ യാഹൂവിലെ രണ്ടാമത്തെ വീഡിയോ ഗാനം റിലീസ് ചെയ്തു. ‘മേഘമണി’ എന്ന് തുടങ്ങുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് നജിം അര്‍ഷാദ് ആണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാലാണ് ഈണം പകര്‍ന്നിരിക്കുന്നത്.

നിക്കി ഗല്‍റാനിയും അനുശ്രീയുമാണ് ചിത്രത്തിലെ നായികമാര്‍. രഞ്ജി പണിക്കര്‍, മാമുക്കോയ,ഹരീഷ് പേരടി, സേതുലക്ഷ്മി, പാര്‍വ്വതി നമ്പ്യാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ മറ്റു കഥാപാത്രങ്ങളായി എത്തുന്നു. എം ടി എം വെല്‍ഫ്‌ലോ പ്രൊഡക്ഷന്‍സ്‌ന്റെ ബാനറില്‍ ഷൈന്‍ അഗസ്റ്റിന്‍, രമേശ് നമ്പ്യാര്‍, ടി സി ബാബു, ബെന്നി തുടങ്ങിയവര്‍ നിര്‍മ്മിച്ച ഈ ചിത്രം എല്‍ ജെ ഫിലംസ് പ്രൈവറ്റ് ലിമിറ്റഡാണ് പ്രദര്‍ശത്തിനെത്തിച്ചത്.

മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247ന്റെ യു ട്യൂബ് ചാനലിലൂടെയാണ് പാട്ട് പുറത്തിറക്കിയത്.

DONT MISS
Top