പ്രേമത്തിന്റെ തെലുങ്ക് പതിപ്പില്‍ മലരായി ശ്രുതിഹാസനെത്തും, പ്രതിഫലം ഒന്നരക്കോടി

Untitled-1മലയാളത്തില്‍ പ്രേമത്തിന്റെ നൂറു ദിനങ്ങളും കടന്ന് പ്രേക്ഷകമനസ്സില്‍ ഇടം പിടിച്ച പ്രേമം എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കില്‍ മലരിനെ അവതരിപ്പിക്കുന്നത് ശ്രുതി ഹാസനാണ്. സായ് പല്ലവി അഭിനയിച്ച് മനോഹരമാക്കിയ കഥാപാത്രം ശ്രുതിയുടെ കൈകളില്‍ ഭദ്രമായിരിക്കും. മലരായി അഭിനയിക്കുന്നതിന് ശ്രുതിയുടെ പ്രതിഫലം ഒന്നരക്കോടിയാണ്.

അഭിനയിച്ച ചിത്രങ്ങളെല്ലാം വിജയിച്ചത് ശ്രുതിയുടെ താരമൂല്യവും കൂട്ടി.
മജ്‌നു എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ നാഗചൈതന്യയായിരിക്കും നായകവേഷത്തിലെത്തുന്നത്. സെലിനായി അമൈറ ദസ്തുറും മേരിയായി അനുപമ പരമേശ്വരനും അഭിനയിക്കും. ചന്തു മൊണ്ടേതിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

DONT MISS
Top