സത്യപ്രതിജ്ഞ ചൊല്ലുന്നതിനിടയില്‍ പിഴവ്: തേജ് പ്രതാപ് പ്രതിജ്ഞ ചൊല്ലിയത് രണ്ടു വട്ടം

tej-pratapപട്‌ന: സത്യപ്രതിജ്ഞ ചൊല്ലുന്നതിനിടയില്‍ ലാലു പ്രസാദ് യാദവിന്റെ മൂത്തപുത്രന്‍ തേജ് പ്രതാപിന് നാവ് പിഴച്ചു. ഉച്ചാരണം തെറ്റിയതോടെ രണ്ട് തവണ ഗവര്‍ണര്‍ രാം നാഥ് ഗോവിന്ദ് സത്യപ്രതിജ്ഞ ചൊല്ലല്‍ തടസ്സപ്പെടുത്തി വീണ്ടും പ്രതിജ്ഞയെടുക്കാന്‍ ആവശ്യപ്പെട്ടു.

അപേക്ഷിത് എന്ന വാക്ക് ഉപേക്ഷിത് എന്ന് തെറ്റായി വായിക്കുകയായിരുന്നു തേജ് പ്രതാപ്. ഗവര്‍ണര്‍ ഇടപെട്ടതോടെ വീണ്ടും പ്രതിജ്ഞ ചൊല്ലി ഈ വാക്ക് ശരിയായി. ഇത്തവണ മറ്റൊരു വാക്ക് തെറ്റി. ഇതോടെ ഗവര്‍ണര്‍ വീണ്ടും ഇടപെട്ടു.

മൂന്നാമതായാണ് തേജ് പ്രതാപ് യാദവ് സത്യപ്രതിജ്ഞ ചെയ്തത്. നിതീഷ് കുമാറിന് പിന്നാലെ തേജ് പ്രതാപിന്റെ ഇള സഹോദരന്‍ തേജസ്വി യാദവാണ് സത്യപ്രതിജ്ഞ ചെയ്തത്.

രണ്ട് സഹോദരങ്ങള്‍ക്കും മന്ത്രിസഭയില്‍ പ്രധാനവകുപ്പുകള്‍ തന്നെ കിട്ടിയേക്കുമെന്നാണ് സൂചന. തേജസ്വി യാദവ് ബിഹാറിന്റെ ഉപമുഖ്യമന്ത്രി ആയേക്കും.

DONT MISS
Top