ബാഹുബലി രണ്ടാം ഭാഗം 2017 ല്‍

Bahubali
ബഹുബലിയുടെ രണ്ടാം പതിപ്പ് കാത്തിരിക്കുന്ന ആരാധകര്‍ക്ക് നിരാശപ്പെടുത്തുന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. 2016 ഡിസംബറില്‍ പുറത്തിറങ്ങും എന്ന് തീരുമാനിച്ചിരുന്ന സിനിമ 2017 ഓടെ മാത്രമെ എത്തുകയുള്ളൂ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. സിനിമയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീളുന്നതാണ് പ്രധാന കാരണം.

രാമോജി ഫിലിം സിറ്റിയില്‍ ചിത്രീകരണം പുരോഗിക്കുന്ന സിനിമ 2016 പകുതിയോടെ മാത്രമേ പൂര്‍ത്തിയാകൂ. തുടര്‍ന്നുള്ള അവസാന ഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി ആറു മാസം കൂടി ആവശ്യമായി വരും. ഇതോടെ സിനിമ 2017ലേക്ക് നീളും.

ബോളിവുഡ് താരം മാധുരി ദീക്ഷിത് വില്ലാനായി ഹോളിവുഡ് താരം നതാന്‍ ജോണ്‍സ് എന്നിവരും രണ്ടാം ഭാഗത്തില്‍ അണി നിരക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ആദ്യ പതിപ്പിനെക്കാള്‍ മികവുറ്റ ഒന്നായിരിക്കും രണ്ടാം ഭാഗമെന്ന് രാജമൌലി പ്രഖ്യാപിച്ചിട്ടുണ്ട്.

DONT MISS
Top