ലോകത്തെ ഏറ്റവും കൂടുതല്‍ സ്വാധീനമുളള സ്ത്രീകളുടെ പട്ടികയില്‍ അഞ്ച് ഇന്ത്യന്‍ വനിതകള്‍

sania-asha
ലണ്ടന്‍: ലോകത്ത് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള സ്ത്രീകളുടെ പട്ടികയില്‍ അഞ്ച് ഇന്ത്യന്‍ വനിതകള്‍. ബിബിസി തയ്യാറാക്കിയ നൂറു വനിതകളുടെ പട്ടികയിലാണ് ടെന്നീസ് താരം സാനിയ മിര്‍സ, ഗായിക ആശാ ബോസ്‌ലെ, അഭിനേത്രി കാമിനി കൗശാല്‍, സാമൂഹ്യ പ്രവര്‍ത്തക സ്മൃതി നാഗ്പാല്‍, മനുഷ്യാവകാശ പ്രവര്‍ത്തക മുംതാസ് ഷെയ്ഖ്, എന്നീ ഇന്ത്യന്‍ വനിതകളും ഇടം പിടിച്ചത്.

ലോകത്തെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ മുന്‍നിരകളിലുള്ള ശക്തമായ സ്ത്രീ സാന്നിധ്യങ്ങളെ ഉള്‍ക്കൊള്ളിച്ചാണ് എല്ലാ വര്‍ഷവും ബിബിസി പട്ടിക തയ്യാറാക്കുന്നത്. ഈ പട്ടികയിലാണ് ഇന്ത്യയുടെ അഭിമാനമായി അഞ്ച് ഇന്ത്യന്‍ വനിതകളും സ്ഥാനം പിടിച്ചത്.

ആശോ ബോസ്‌ലെ
1943 മുതല്‍ ഇന്ത്യന്‍ ബോളിവുഡ് സംഗീതത്തില്‍ സജീവ സാന്നിധ്യമായിരുന്നു ആശ ബോസ്‌ലെ. നൂറിലേറെ താരങ്ങള്‍ക്കു വേണ്ടി ആയിരത്തിലേറെ ഗാനങ്ങളാണ് ഈ അനുഗ്രഹീത ഗായിക പാടിയിട്ടുള്ളത്. സമഗ്ര സംഗീത സംഭാവനകള്‍ക്കായി നിരവധി പുരസ്‌കാരങ്ങളും ആശ ബോസ്‌ലയെ തേടിയെത്തി.

asha-bosle
സാനിയ മിര്‍സ
ഇന്ത്യന്‍ ടെന്നീസിനെ ലോകത്തിന്റെ മുന്‍നിരയില്‍ എത്തിച്ച  അഭിമാന താരമാണ് സാനിയ മിര്‍സ. വിംബിള്‍ഡണ്‍ സീരിസിലും യുഎസ് ഓപ്പണ്‍ ഡബിള്‍സ് ചാമ്പ്യന്‍സിലും ഇന്ത്യയുടെ ചാമ്പ്യന്‍ഷിപ്പ് സ്ഥാനം വിജയകരമായി നിലനിര്‍ത്തികൊണ്ടു പോകുന്നതില്‍ സാനിയ മിര്‍സയ്ക്ക് വലിയ സ്ഥാനമാണുള്ളത്. ടെന്നീസ് ഡബിള്‍സില്‍ ഒന്നാം സ്ഥാനത്തെത്തിയ ആദ്യ ഇന്ത്യന്‍ വനിത താരം, വേള്‍ഡ് ടെന്നീസ് അസോസിയേഷന്‍ ഒന്നാം നമ്പര്‍  പദവി നേടിയ ആദ്യ ഇന്ത്യന്‍ വനിത എന്നീ സ്ഥാനങ്ങളും  സാനിയയ്ക്കു സ്വന്തം. പാകിസ്താന്‍ ക്രിക്കറ്റ് താരം ഷോയിബ് മാലികിനെ വിവാഹം ചെയ്തതും, മുസ്ലീം വനിതയായ സാനിയ മിര്‍സ ടെന്നീസ് കോര്‍ട്ടില്‍ ചെറിയ വസ്ത്രം ധരിച്ചിറങ്ങിയതും  വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയ വിഷയങ്ങളില്‍ ചിലതായിരുന്നു.

sania-mirza

കാമിനി കൗശാല്‍
വ്യത്യസ്തമായ അഭിനയ ഭാവുകത്വം കൊണ്ട് ബോളിവുഡിലെ നിത്യ ഹരിത നായികയാണ് കാമിന കൗശാല്‍. നൂറിലധികം ചിത്രങ്ങളില്‍ അഭിനയിച്ച കാമിനി നായികയായി വേഷമിട്ട നീച്ച നഗര്‍ എന്ന ചിത്രം 1946ലെ കാന്‍സ് ഫിലിം ഫെസ്റ്റിവെലില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരവും സ്വന്തമാക്കിയിരുന്നു.

kamini-kaushal

സ്മൃതി നാഗ്പാല്‍
സംസാര ശേഷിയില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി രൂപകല്‍പന ചെയ്ത ആംഗ്യഭാഷ സംസാര ശേഷിയില്ലാത്ത വിഭാഗങ്ങള്‍ക്കായി വിശകലനം ചെയ്തുകൊണ്ട് ശ്രദ്ധേയയായി. സമൂഹത്തിലെ മൂകവിഭാഗങ്ങളില്‍ നിന്നും മുഖ്യധാരയിലേക്ക്  മികച്ച പ്രഫഷണലുകളെ വാര്‍ത്തെടുക്കുക എന്ന മഹത്തായ ലക്ഷ്യത്തോടെ സമൃതി ആരംഭിച്ച ‘അതുല്യകല’ എന്ന സംഘടന ലോകശ്രദ്ധ ആകര്‍ഷിച്ച സംരംഭങ്ങളില്‍ ഒന്നാണ്

smrithi

മുംതാസ് ഷെയ്ഖ്
സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്നവരില്‍ ഇന്ത്യയില്‍ മുന്‍നിരയിലുള്ളയാള്‍. ഫണ്ട് സ്വരൂപിച്ച് മുംബൈയില്‍  നൂറോളം ശൗചാലയങ്ങള്‍ നിര്‍മ്മിച്ച മുംതാസ് ഷെയ്ഖ് ഇപ്പോഴും സ്ത്രീ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ മുന്‍നിരയിലുണ്ട്.
mumtaz

DONT MISS
Top