പനമരം പുഴയ്ക്ക് ഭീഷണിയായി ഇഷ്ടിക കളങ്ങള്‍

ishtikakalamപനമരം: ഇഷ്ടികക്കളങ്ങള്‍ വയനാട്ടിലെ പനമരം പുഴയ്ക്ക് ഭീഷണിയാകുന്നു. റവന്യൂഭൂമിയും പുഴ പുറമ്പോക്കുമടക്കം കയ്യേറിയാണ് ഇഷ്ടിക നിര്‍മ്മാണത്തിന് മണ്ണെടുക്കുന്നത്. വര്‍ഷങ്ങളായി തുടരുന്ന മണ്ണെടുപ്പിനെ തുടര്‍ന്ന് പുഴയോരത്തെ പാടങ്ങള്‍ മുഴുവന്‍ വന്‍കുഴികളായി മാറിക്കഴിഞ്ഞു.

പനമരം പഞ്ചായത്ത് പത്താം വാര്‍ഡിലെ തോട്ടുമുക്കിലാണ് പതിനാല് വര്‍ഷമായി ഇഷ്ടിക നിര്‍മ്മാണത്തിനായി മണ്ണെടുക്കുന്നത്. മുമ്പ് നെല്‍കൃഷി ചെയ്തിരുന്ന വയല്‍ പ്രദേശമായിരുന്നു ഇത്. മണ്ണെടുപ്പിനെ തുടര്‍ന്ന് ഇവിടെ മുഴുവന്‍ അഗാധ ഗര്‍ത്തങ്ങളായി മാറി. പനമരം ചെറുപുഴയുടെ കരയിലെ റവന്യൂ ഭൂമിയില്‍ നിന്നടക്കം മണ്ണെടുത്തതായി പ്രദേശവാസികള്‍ പറയുന്നു. മണ്ണെടുപ്പിനെ തുടര്‍ന്ന ജലേസചനത്തിനായി നിര്‍മ്മിച്ച കനാലിന്റെ നിലനില്‍പ്പു തന്നെ അപകടത്തിലായി. ഖനനത്തെ തുടര്‍ന്ന് പ്രദേശത്തെ കിണറുകളിലെ വെള്ളം വറ്റി. കൂറ്റന്‍ ലോറികള്‍ തുടര്‍ച്ചായായി എത്തുന്നതും പ്രദേശവാസികളുടെ ജീവിതം ദുസ്സഹമാക്കുന്നു.

ഈ സീസണ്‍ മുതല്‍ ഇഷ്ടിക നിര്‍മ്മാണം അനുവദിക്കില്ലെന്ന ഉറച്ച നിലപാടിലാണ് നാട്ടുകാര്‍. മണ്ണെടുപ്പിനെ തുടര്‍ന്നുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജില്ലാ കളക്ടറുള്‍പ്പടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

DONT MISS
Top