പോള്‍ വാക്കര്‍ മരണം ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് പോര്‍ഷെ

പോള്‍ വാക്കര്‍ മരണം ചോദിച്ചു വാങ്ങുകയായിരുന്നുവെന്ന് വാഹനനിര്‍മ്മാതാക്കളായ പോര്‍ഷെ. പോള്‍ വാക്കറുടെ മരണത്തില്‍ വാഹന നിര്‍മ്മാതാക്കളായ പോര്‍ഷെ കമ്പനിക്കെതിരെ മകള്‍ മെഡൊ വാക്കര്‍ നല്‍കിയ പരാതിയില്‍ മേലാണ് പോര്‍ഷെയുടെ ആദ്യ പ്രതികരണം.ലിമിറ്റഡ് എഡിഷന്‍ 2005 കരേര ജിടി ഉപയോഗിക്കുന്നതിന്റെ എല്ലാ റിസ്‌കുകളും പോളിന് അറിയാമായിരുന്നെന്നും അത് അറിഞ്ഞിട്ടും ആ കാര്‍ വീണ്ടും ഉപയോഗിച്ചതിന്റെ ഉത്തരവാദി പോള്‍ വാക്കര്‍ തന്നെയാണെന്ന് പോര്‍ഷെ വ്യക്തമാക്കി. കമ്പനി നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ വാഹനം പരിപാലിച്ചിട്ടില്ലെന്നും പോര്‍ഷെ ആരോപിച്ചു.paul-walker

എന്നാല്‍ പോള്‍ വാക്കറിന്റെ മേല്‍ എല്ലാ പഴികളും കെട്ടി വെച്ച് ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാനാണ് പോര്‍ഷെ ശ്രമിക്കുന്നതെന്ന് മെഡാ വാക്കര്‍ ആരോപിച്ചു. കൃത്യമായ സുരക്ഷാമാനദണ്ഡങ്ങള്‍ അനുസരിച്ചാണ് കാര്‍ നിര്‍മ്മിച്ചിരുന്നെങ്കില്‍ പോള്‍ ജീവനോടെ ഉണ്ടാകുമായിരുന്നെന്നും മെഡാ വാക്കര്‍ പറഞ്ഞു. വാഹനത്തില്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉണ്ടായിരുന്നില്ല. വാഹനത്തില്‍ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ സിസ്റ്റം ഉണ്ടായിരുന്നെങ്കില്‍ അപകടം പറ്റുമായിരുന്നില്ല.

ലോസ് ആഞ്ചല്‍സിലെ സാന്താ ക്ലാറിറ്റയില്‍ വച്ചാണ് പോള്‍ വാക്കര്‍ക്ക് അപകടം സംഭവിച്ചത്. പോള്‍വാക്കറും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് വഴിയരികിലെ മരത്തില്‍ ഇടിക്കുകയും പൊട്ടിത്തെറിക്കുകയായിരുന്നു. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസമാഹരണത്തിനായുള്ള ഒരു പരിപാടിയില്‍ പങ്കെടുക്കാന്‍ യാത്ര പോകവെയായിരുന്നു അപകടം.

ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസിന്റെ ഏഴാം ഭാഗത്തിന്റെ ചിത്രീകരണം നടന്നു വരുന്നതിനിടെയാണ് മരണം സംഭവിച്ചത്. ചിത്രത്തിന്റെ ആറുഭാഗങ്ങളിലും തുടര്‍ച്ചയായി അഭിനയിച്ച ഏക താരം പോള്‍ വാക്കറാണ്. എയ്റ്റ് ബിലോ, ഇന്‍ ടു ദ ബ്ലൂ, ഷി ഈസ് ആള്‍ ദാറ്‌റ് എന്നിവയാണ് ശ്രദ്ധേയ ചിത്രങ്ങള്‍.

DONT MISS
Top