അമേരിക്കയിലെ മുസ്ലീം പള്ളികള്‍ അടച്ചു പൂട്ടണമെന്ന് ഡൊണാള്‍ഡ് ട്രംപ്

donald-trumpന്യൂജേഴ്‌സി: അമേരിക്കയിലെ ചില മുസ്ലീം പള്ളികള്‍ അടച്ചു പൂട്ടണമെന്ന് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ്. പാരിസ് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തീവ്രസ്വഭാവമുള്ള മതനേതാക്കളുള്ള പള്ളികള്‍ പൂട്ടണമെന്നാണ് ട്രംപിന്റെ ആവശ്യം.

പള്ളികള്‍ പൂട്ടുന്നതിനോട് യോജിപ്പില്ല. എന്നാല്‍ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ട സമയമാണിതെന്നും ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. മുസ്ലീം പള്ളികള്‍ക്കുള്ളിലും പരിസരത്തും നിരീക്ഷണം ശക്തമാക്കണം. മുസ്ലീങ്ങളുടെ പൗരാവകാശങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.

പാരിസ് ആക്രമണത്തില്‍ ഇരകളായവരുടെ പക്കല്‍ ആയുധമുണ്ടായിരുന്നെങ്കില്‍ സ്ഥിതി മറിച്ചാകുമായിരുന്നെന്നും ട്രംപ് ചൂണ്ടിക്കാട്ടി.

ഇസ്ലാമിക് സ്റ്റേറ്റിനെ നശിപ്പിക്കാന്‍ കര്‍ശനനടപടി സ്വീകരിക്കാന്‍ പ്രസിഡന്റ് ബറാക് ഒബാമ തയ്യാറായില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

DONT MISS
Top