ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്റെ വില്‍പനയില്‍ വന്‍ ഇടിവ്

volkswagon

ജര്‍മ്മനി : പ്രതിസന്ധി ആരംഭിച്ച് കൃത്യം ഒരു മാസം കഴിയുമ്പോള്‍ ലോകത്തിലെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗന്റെ വില്‍പ്പനയിലുണ്ടായ ഇടിവ് 5.3 ശതമാനം. ഡെലിവര്‍ ചെയ്ത കാറുകളുടെ എണ്ണത്തിലും ഗണ്യമായ കുറവുണ്ടായി. അതേസമയം തങ്ങള്‍ക്ക് തെറ്റുപറ്റിയെന്നും പ്രശ്‌നങ്ങള്‍ ഉടന്‍ ശരിയാക്കുമെന്നും കാണിച്ച് ലോകത്തെ പ്രമുഖ 12 പത്രങ്ങളില്‍ ഫോക്‌സ് വാഗന്‍ മുഴുവന്‍ പേജ് പരസ്യം നല്‍കിയിട്ടുണ്ട്.

സെപ്തംബര്‍ മാസം അവസാനമായിരുന്നു മലിനീകരണത്തിന്റെ തോത് പുറത്തറിയാതിരിക്കാന്‍ ഫോക്‌സ് വാഗന്‍ ഡീസല്‍ കാറുകളില്‍ ഘടിപ്പിച്ച പ്രത്യേക സംവിധാനം അമേരിക്കന്‍ പരിസ്ഥിതി സംഘടന കണ്ടെത്തിയത്. ഇതിന് ശേഷമുള്ള ഒരു മാസത്തെ വില്‍പ്പന കണക്കുകളാണ് കമ്പനി ഇപ്പോള്‍ പുറത്ത് വിട്ടിരിക്കുന്നത്. 5.3 ശതമാനമാണ് വില്‍പ്പനയിലുണ്ടായ ഇടിവ്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ മാസം ഡെലിവര്‍ ചെയ്ത കാറുകളുടെ എണ്ണം 517500 ആണെങ്കില്‍ 2015 ഒക്ടോബറില്‍ അത് 4,9000 ആയി കുറഞ്ഞു. ജര്‍മ്മന്‍ കാര്‍ നിര്‍മ്മാതാക്കളുടെ വില്‍പ്പനയിലുണ്ടായ ഏറ്റവും വലിയ ഇടിവാണിതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

അതേ സമയം ലോകത്തിലെ പ്രധാനപ്പെട്ട 30 പത്രങ്ങളില്‍ തങ്ങള്‍ക്ക് തെറ്റ് പറ്റിയതായി അംഗീകരിച്ച് ഫോക്‌സ് വാഗന്‍ മുഴുവന്‍ പേജ് പരസ്യം നല്‍കിയിരുന്നു. കമ്പനിയുടെ അമേരിക്കന്‍ വിഭാഗമാണ് പരസ്യം നല്‍കിയത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങള്‍ ശ്രമിക്കുകയാണെന്ന് പറയുന്ന പരസ്യം ഉപയോക്താക്കളുടെ മനസില്‍ നഷ്ടപ്പെട്ട വിശ്വാസം നേടിയെടുക്കാനുള്ള ആദ്യ പടിയായിരിക്കുമന്നും പരസ്യത്തില്‍ പറയുന്നുണ്ട്.

DONT MISS
Top