പാരീസ് ഭീകരാക്രമണത്തെ യുഎഇയും സൗദി അറേബ്യയും അപലപിച്ചു

paris-attack-afp_650x400_71447471059പാരിസില്‍ നടന്ന ഭീകരാക്രമണത്തെ യുഎഇയും സൗദി അറേബ്യയും അപലപിച്ചു. സൗഹൃദരാഷ്ട്രം എന്ന നിലക്ക് ഫ്രാന്‍സിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നുവെന്ന് യുഎഇ പ്രസിഡന്‌റ് ഷെയ്ഖ് ഫലീഫ ബിന്‍സായിദ് അല്‍നഹ്യാന്‍ പറഞ്ഞു. ആക്രമണത്തില്‍ കൊല്ലപ്പെട്ടരുടെ കുടുംബാംഗങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു എന്നും ഷെയ്ഖ് ഖലീഫ വ്യക്തമാക്കി. ലോകമെങ്ങും സമാധാനത്തിനും സുരക്ഷാ ഭദ്രതക്കും ഭീഷണിയായ ഭീകവാദത്തെ വേരോടെ ഇല്ലാതാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സൗദി വിദേശ കാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.

DONT MISS
Top