ഫ്രാന്‍സിന്റെ ദു:ഖത്തില്‍ പങ്കു ചേര്‍ന്ന് ലോകം ത്രിവര്‍ണ്ണമണിഞ്ഞു

flag
പാരിസ്: ഭീകരാക്രമണം നടന്ന ഫ്രാന്‍സ് തലസ്ഥാനമായ പാരീസിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് പ്രതീകാത്മകമായി ലോകം ഫ്രാന്‍സ് ദേശീയ പതാകയുടെ ത്രിവര്‍ണ്ണമണിഞ്ഞു. ചുവപ്പും നീലയും വെള്ളയും നിറങ്ങള്‍ വിവിധ രീതിയില്‍ പ്രതീകാത്മകമായി പ്രകടിപ്പിച്ചു കൊണ്ടാണ് ഫ്രാന്‍സിന്റെ ദു:ഖത്തില്‍ ലോകം പങ്കു ചേര്‍ന്നതും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നു ഫ്രാന്‍സിലേക്കുള്ള സഹായത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചതും.

world trade
ന്യൂയോര്‍ക്കിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ പ്രതീകാത്മകമായി വെള്ളയും ചുവപ്പും നീലയും നിറങ്ങളുള്ള പ്രകാശമാണ് ഇന്ന് തെളിഞ്ഞത്. പ്രേ ഫോര്‍ പാരിസ് എന്ന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകളില്‍ അങ്ങോളമിങ്ങോളം പ്രചരിച്ചു. തെരുവുകളിലും പാതയോരങ്ങളിലും ദു:ഖ സൂചകമായി ദീപം തെളിച്ചും മൗനമാചരിച്ചും പ്രാര്‍ത്ഥിച്ചും ലോകം ഫ്രാന്‍സിന്റേയും പാരിസിന്റേയും ദു:ഖത്തില്‍ പങ്കു ചേര്‍ന്നു. കാനഡയിലെ ടോറണ്ടോ അടക്കം നിരവധി നഗരങ്ങളിലെ പ്രമുഖ സ്തൂപങ്ങളും സ്മാരകങ്ങളും ടവറുകളും ഇന്ന് ത്രിവര്‍ണ്ണത്തിലാണ് പ്രകാശിച്ചത്.
toronto

france

ലോകരാഷ്ട്രങ്ങളിലെ നേതാക്കളും ഫ്രാന്‍സിന് എല്ലാവിധ സഹായങ്ങളും ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ചിട്ടുണ്ട്. സിഡ്‌നിയിലെ ഒപേറ ഹൗസിലും 122-ലധികം പേരുടെ ദു:ഖാചരണം നടന്നു. വാര്‍ത്ത കേട്ട് ഞങ്ങളുടെ ഹൃദയം തകര്‍ന്നെങ്കിലും ആത്മാവ് ഫ്രാന്‍സിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു, നന്മയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രഖ്യാപിച്ചു കൊണ്ടായിരുന്നു ദു:ഖാചരണം.

light france-2
DONT MISS
Top