പാരിസില്‍ ഭീകരാക്രമണം തുടര്‍ക്കഥ: ഇന്ന് നടന്നത് ഈ വര്‍ഷത്തെ എട്ടാമത്തെ ആക്രമണം

ഇന്ന് രാവിലെ പാരിസില്‍ നടന്ന ഭീകരാക്രമണം യാഥാസ്ഥിതിക മുസ്ലീം  സങ്കുചിതവാദവുമായി ബന്ധപ്പെട്ട് ഈ വര്‍ഷം നടന്ന ആക്രമണങ്ങളില്‍ അവസാനത്തേതാണ്.

cherlie-hebdo-attack

ജനുവരി 7-9

ഫ്രഞ്ച് ആക്ഷേപഹാസ്യ മാഗസിനായ ഷാര്‍ലി ഹെബ്ദോയുടെ പാരിസ് ഓഫീസിന് നേരെയായിരുന്നു ഈ വര്‍ഷം ആദ്യം ആക്രമണം നടന്നത്. കലാഷ്‌നിക്കോവ് റൈഫിളുകളുമായി ഷാര്‍ലി ഹെബ്ദോയുടെ ഓഫിസിലേക്ക് ഇരച്ചു കയറിയ രണ്ടംഗ സംഘം വെടിയുതിര്‍ക്കുകയായിരുന്നു. മാധ്യമപ്രവര്‍ത്തകരും കാര്‍ട്ടൂണിസ്റ്റുകളും പൊലീസുകാരും ഉള്‍പ്പെടെ 12 പേരാണ് കൊല്ലപ്പെട്ടത്.

തൊട്ടടുത്ത ദിവസം പാരിസ് നഗരത്തിന് പുറത്ത് നടന്ന വെടിവെപ്പില്‍ ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയും കൊല്ലപ്പെട്ടു. അടുത്ത ദിവസം ഒരു സൂപ്പര്‍മാര്‍ക്കറ്റില്‍ തോക്കുധാരിയായ അക്രമി ഏതാനും പേരെ ബന്ദിയാക്കി. ഇതില്‍ നാല് പേര്‍ കൊല്ലപ്പെട്ടു.

ഷാര്‍ലി ഹെബ്ദോയുടെ ഓഫിസില്‍ ആക്രമണം നടത്തിയവരും സൂപ്പര്‍മാര്‍ക്കറ്റില്‍ ആളുകളെ ബന്ദികളാക്കിയവരും പൊലീസുമായി നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
paris-jewish-attackഫെബ്രുവരി 3

നൈസിലെ ജൂത കമ്മ്യൂണിറ്റി സെന്ററിന്റെ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥന്‍മാരെ കുത്തിക്കൊന്നതായിരുന്നു അടുത്തത്. അക്രമിയായ മൂസ കോലിബലിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഫ്രാന്‍സിനും പൊലിസിനും ജൂതന്‍മാര്‍ക്കുമെതിരെ കടുത്ത വിദ്വേഷമാണ് ചോദ്യം ചെയ്യലില്‍ ഇയാള്‍ പ്രകടിപ്പിച്ചത്.
ഏപ്രില്‍ 19

വെടിയേറ്റ് കൊല്ലപ്പെട്ട നിലയില്‍ കാറിനുള്ളില്‍ നിന്നും ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെടുത്തതിന്റെ പശ്ചാത്തലത്തില്‍ അള്‍ജീരിയന്‍ സ്വദേശിയായ സയിദ് അഹമ്മദ് ഗ്ലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. പാരിസിന് പുറത്തുള്ള വില്ലേജിഫിലെ പള്ളിയില്‍ ആക്രമണം നടത്താനും ഇയാള്‍ പദ്ധതിയിട്ടിരുന്നു. അല്‍ ഖ്വെയ്ദയും ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ളതിന്റെ രേഖകളും ഇയാളില്‍ നിന്നും കണ്ടെടുത്തു.
ജൂണ്‍ 26

സ്വന്തം ബോസിന്റെ തല വെട്ടിമാറ്റി ഇസ്ലാമിക് സ്‌റ്റേറ്റിന്റെ കൊടിയുടെ മധ്യത്തില്‍ പ്രദര്‍ശിപ്പിച്ച യാസിന് സലിഹി അറസ്റ്റിലായി. തെക്കന്‍ ഫ്രാന്‍സിലെ ഫാക്ടറി തകര്‍ക്കാനും ഇയാള്‍ പദ്ധതിയിട്ടിരുന്നതായി ചോദ്യം ചെയ്യലില്‍ കണ്ടെത്തിയിരുന്നു.
ജൂലെ 13

ജിഹാദിന്റെ പേരില്‍ പട്ടാളക്യാമ്പില്‍ ആക്രമണം നടത്താനും ഓഫീസര്‍മാരുടെ തല വെട്ടാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടെ നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. 16നും 23നും ഇടയില്‍ പ്രായമുള്ളവരായിരുന്നു അറസ്റ്റിലായത്. മുന്‍ സൈനികനും ഇവരില്‍ ഉള്‍പ്പെടുന്നു. ഇസ്ലാമിക് സ്റ്റേറ്റിലെ അംഗങ്ങളെന്നാണ് ഇവര്‍ അവകാശപ്പെട്ടത്.
paris-train-attackഓഗസ്റ്റ് 21

ആംസ്റ്റര്‍ഡാമില്‍ നിന്നും പാരിസിലേക്കുള്ള ട്രെയിനില്‍ ആക്രമണം നടത്താനുള്ള ശ്രമം രണ്ട് അമേരിക്കക്കാര്‍ തകര്‍ത്തു. യാത്രക്കാര്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ ശ്രമിച്ച അക്രമിയെ ഇവര്‍ കീഴ്‌പ്പെടുത്തുകയായിരുന്നു. ഒരു യാത്രക്കാരന് പരിക്കേറ്റു. മൊറോക്കന്‍ പൗരനായ അയൂബ് ഇല്‍ ഖസാനി എന്ന ഇരുപ്പത്തിയഞ്ചുകാരനാണ് ആക്രമണം നടത്താനൊരുങ്ങിയതെന്ന് പിന്നീട് കണ്ടെത്തി.

നവംബര്‍ 10

ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുള്ള ഇരുപ്പത്തിയഞ്ചുകാരനെ അറസ്റ്റ് ചെയ്തതായി ഫ്രഞ്ച് അധികൃതര്‍ അറിയിച്ചു. നാവികസേനാ ആസ്ഥാനത്ത് ആക്രമണം നടത്താന്‍ ശ്രമിക്കുന്നതിനിടെ ആയിരുന്നു അറസ്റ്റ്. മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് രഹസ്യാന്വേഷണവിഭാഗം അറിയിച്ചു.

DONT MISS
Top