സച്ചിനെ ബ്രിട്ടീഷ് എയര്‍വേയ്‌സിന് അറിയില്ല: മുഴുവന്‍ പേര് ചോദിച്ച് അപമാനിച്ചത് പൊറുക്കാനാകില്ലെന്ന് ആരാധകര്‍

Untitled-1മുംബൈ: ബ്രിട്ടീഷ് എയര്‍വേസിനെതിരെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ബ്രിട്ടീഷ് എയര്‍ലൈന്‍സ് ജീവനക്കാരുടെ നിരുത്തരവാദപരമായ പെരുമാറ്റത്തില്‍ പ്രതിഷേധിച്ചാണ് ശക്തമായ ഭാഷയില്‍ സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചത്. ഇതിഹാസതാരങ്ങള്‍ ഒരുമിക്കുന്ന ആള്‍ സ്റ്റാര്‍സ് ക്രിക്കറ്റ് ലീഗിനായുള്ള യാത്രക്കിടെയാണ് ബ്രിട്ടീഷ് എയര്‍വേസ് ജീവനക്കാരുടെ പെരുമാറ്റം സച്ചിനെ പ്രകോപിപ്പിച്ചത്. വെയിറ്റിംഗ് ലിസ്റ്റിലായിരുന്ന തന്റെ കുടുംബാംഗങ്ങളുടെ ടിക്കറ്റുകള്‍ ഉറപ്പിക്കുന്നതിന് വേണ്ട നടപടികള്‍ ജീവനക്കാര്‍ സ്വീകരിച്ചില്ലെന്ന് സച്ചിന്‍ കുറ്റപ്പെടുത്തി. ഇതിനു പുറമെ തന്റെ ലഗേജുകള്‍ തെറ്റായ അഡ്രസിലാണ് ബ്രിട്ടീഷ് എയര്‍വേസ് അയച്ചതെന്നും സച്ചിന്‍ പറയുന്നു.sachin

്‌സംഭവത്തോട് പ്രതികരിച്ച എയര്‍വേസ് അധികൃതരുടെ മറുപടിയും പ്രകോപിപ്പിക്കുന്നതായിരുന്നു. സംഭവത്തില്‍ മാപ്പു ചോദിക്കുന്നെന്നും സച്ചിന്റെ അഡ്രസും മുഴുവന്‍ പേരും പറഞ്ഞാല്‍ ലഗേജ് അയച്ചു തരാമെന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സ് അധികൃതര്‍ പ്രതികരിച്ചു. ഇതോടെ എയര്‍വേസിനെതിരെ ആരാധകരുടെ രോഷം അണപൊട്ടി. ഇന്ത്യന്‍ ജനതയെ കാലങ്ങളോളം അടിമകളാക്കി വെച്ചതില്‍ ക്ഷമിക്കാന്‍ പറ്റുമെങ്കിലും സച്ചിന്റെ മുഴുവന്‍ പേരു ചോദിച്ച ബ്രിട്ടീഷ് എയര്‍വെയ്‌സിനോട് പൊറുക്കാന്‍ കഴിയില്ലെന്ന് എഴുത്തുകാരനായ ചേതന്‍ ഭഗത് ട്വിറ്ററില്‍ കുറിച്ചു. എപ്പോഴും ചിരിക്കുന്ന മുഖത്തോടെ മാത്രം കാണുന്ന സച്ചിന്‍ ഇത്രത്തോളം കോപാകുലനായി ട്വിറ്ററില്‍ തന്റെ വികാരം പങ്കുവെച്ചത് സോഷ്യല്‍ മീഡിയയും ഏറ്റെടുത്തിട്ടുണ്ട്.sachin new

DONT MISS
Top