ബ്രസീലില്‍ ഡാം തകര്‍ന്ന് കാണാതായ 28 പേരെ ഇതുവരെയും കണ്ടെത്താനായില്ല

മാരിയാന: ബ്രസീലില്‍ അണക്കെട്ട് തകര്‍ന്ന് കാണാതായ 28 പേരെ ഇതുവരെയും കണ്ടെത്താനായില്ല. മാരിയാനയിലെ മിനാസ് ഗെറെയ്‌സില്‍ മൂന്നു ദിവസം മുമ്പാണ് മലിനജലം തടഞ്ഞു നിര്‍ത്താന്‍ നിര്‍മ്മിച്ച അണക്കെട്ട് തകര്‍ന്ന് അപകടമുണ്ടായത്.

Untitled-1

ഇരുമ്പയിരു ഖനിയിലെ മലിനജലം തടഞ്ഞു നിര്‍ത്താന്‍ നിര്‍മ്മിച്ച അണക്കെട്ടാണ് തകര്‍ന്നത്. ചെമ്മണ്ണ് കലര്‍ന്ന വെള്ളം കുത്തിയൊഴുകിയതും മണ്ണിടിച്ചിലും ദുരന്തത്തിന്റെ തീവ്രത വര്‍ധിപ്പിച്ചിരുന്നു. അപകടത്തില്‍ അമ്പതോളം പേര്‍ക്കാണ് പരിക്കേറ്റത്. ദുരന്തത്തില്‍ അഞ്ഞൂറിലധികം പേര്‍ ഭവനരഹിതരായിട്ടുണ്ട്. ഇവരെ താത്കാലിക അഭയാര്‍ത്ഥികേന്ദ്രങ്ങളില്‍ താമസിപ്പിച്ചിരിക്കുകയാണ്.

_86542299_86542297
DONT MISS
Top