മക്കയില്‍ പാര്‍ട്ടിക്കിടെ മദ്യപിച്ച് നൃത്തം ചെയ്ത വിദേശികള്‍ പൊലീസ് കസ്റ്റഡിയില്‍

birthdayമക്കയില്‍ പിറന്നാള്‍ ദിനത്തില്‍ സംഘടിപ്പിച്ച പാര്‍ട്ടിക്കിടെ മദ്യപിച്ച് നൃത്തം വെച്ച വിദേശികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ത്രീകളും പുരുഷന്‍മാരും ഉള്‍പ്പെട്ട സംഘത്തെ മതകാര്യ പൊലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്യുകയായിരുന്നു. ഉയര്‍ന്ന ശബ്ദത്തില്‍ പട്ടുവെച്ചത് ശ്രദ്ധയില്‍പെട്ട മതകാര്യ പൊലീസ് പാര്‍ട്ടി നടക്കുന്ന ഹാളിലെത്തുകയായിരുന്നു. ഇവിടെ നിന്ന് മദ്യവും പിടിച്ചെടുത്തു.

അധാര്‍മികമായി പാര്‍ട്ടി നടത്തുക, വിശുദ്ധ ഭൂമിയുടെ പവിത്രത കളങ്കപ്പെടുത്തുക, മദ്യം ഉപയോഗിക്കുക തുടങ്ങിയ കുറ്റങ്ങള്‍ക്ക് ഇവര്‍ക്കെതിരെ അന്വേഷണം നടത്തും. കുറ്റം തെളിഞ്ഞാല്‍ തടവിന് പുറമേ 500 ചാട്ടയടിയും നാടുകടത്തലും ഇവര്‍ക്ക് ശിക്ഷ ലഭിക്കുമെന്ന് പൊലീസ് അറിയിച്ചു.

DONT MISS
Top