ബിഹാറില്‍ ബിജെപിയെ തറപറ്റിച്ച് മഹാസഖ്യം; നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായി തുടരും

lalu
പാറ്റ്‌ന: ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തറപറ്റിച്ച് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് കേവല ഭൂരിപക്ഷം. 243 അംഗ നിയമസഭയില്‍ 180 സീറ്റുകള്‍ മഹാസഖ്യം സ്വന്തമാക്കിയപ്പോള്‍ എന്‍ഡിഎക്ക് 57 സീറ്റുകളേ നേടാനായുള്ളൂ. ഇതോടെ നിതീഷ് കുമാര്‍ മൂന്നാംതവണയും ബിഹാര്‍ മുഖ്യമന്ത്രിയാകും. 80 സീറ്റുകള്‍ നേടിയ ആര്‍ജെഡിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വിയും തേജ് പ്രതാപും മികച്ച ഭൂരിപക്ഷത്തിന് വിജയിച്ചപ്പോള്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒന്നില്‍ പരാജയപ്പെട്ടു.

നരേന്ദ്രമോദിക്ക് കനത്ത തിരിച്ചടി നല്‍കിയ വിജയത്തിലൂടെ അടുത്തലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പ്രതിയോഗിയായാണ് നിതീഷ് കുമാര്‍ ഉദയം ചെയ്യുന്നത്. ദേശീയ തലത്തില്‍ ശക്തമായ ബദല്‍ ആവശ്യമാണെന്ന് നിതീഷ് പറഞ്ഞു. തെരഞ്ഞെടുപ്പ് വിജയത്തിനു ശേഷം മോദി ധാര്‍ഷ്ട്യം അവസാനിപ്പിക്കാന്‍ സമയമായെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

26 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ബിഹാറില്‍ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ആര്‍ജെഡിക്കും ജെഡിയുവിനും സ്വാധീനമുള്ള മേഖലകളിലെ വിജയമാണ് കോണ്‍ഗ്രസിന്റെ നില മെച്ചപ്പെടുത്തിയത്. വിജയത്തിന്റെ ക്രെഡിറ്റ് രാഹുല്‍ ഗാന്ധിക്ക് നല്‍കാനുള്ള തിരക്കിലാണ് കോണ്‍ഗ്രസ് നേതാക്കള്‍.

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തുടരുമെന്ന് ലാലു പ്രസാദ് യാദവ് വ്യക്തമാക്കി. ബിജെപി സര്‍ക്കാര്‍ രാജ്യത്തെ ചിന്നഭിന്നമാക്കും.ദില്ലിയിലെ സിംഹാസനത്തില്‍ നിന്നും ബിജെപിയെ പുറത്താക്കുമെന്നും മോദിക്കെതിരെ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

15.35: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ തുടരുമെന്ന് ലാലു പ്രസാദ് യാദവിന്റെ പ്രഖ്യാപനം. 15.28:ബിഹാറിലെ അടുത്ത മുഖ്യമന്ത്രി നിതീഷ് കുമാര്‍

15.25: നിതീഷ് കുമാറും ലാലു പ്രസാദ് യാദവും മാധ്യമങ്ങളെ കാണുന്നു 15.24: നിതീഷ് കുമാര്‍ ഔദ്യോഗിക വസതിക്ക് മുന്നില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു 15.16: ബിഹാറില്‍ മഹാസഖ്യത്തിന്റെ ലീഡ്‌നില- 173, എന്‍ഡിഎ-63 12.37:ബിഹാറിലേത് വെറുപ്പിന് മേലുള്ള നന്‍മയുടെ വിജയമെന്ന് രാഹുല്‍ ഗാന്ധി

12.32.വിജയാശംസ നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നിതീഷ് കുമാര്‍ നന്ദിയറിയിച്ചു

12.31: ബിഹാര്‍ ജനതക്ക് നന്ദിയെന്ന് ലാലു പ്രസാദ് യാദവ്‌ 12.19: ബിഹാറില്‍ മികച്ച വിജയം നേടിയ നിതീഷ് കുമാറിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം

11.51-ഫലങ്ങള്‍ നിരാശപ്പെടുത്തുന്നു. ബിജെപി തോറ്റാല്‍, ഞങ്ങളുടെ തോല്‍വിയുടെ കാരണത്തേക്കാള്‍ അവരുടെ വിജയത്തിന്റെ കാരണമാണ് കണ്ടെത്തേണ്ടത് ബിജെപി നേതാവ് മനോജ് തിവാരി 11.43- ബിഹാറില്‍ മഹാസഖ്യം 157 സീറ്റുകളില്‍ മുന്നേറുന്നു, എന്‍ഡിഎ ലീഡ് 74, മറ്റുള്ളവര്‍- 9 11.40- രാഷ്ട്രീയ പാര്‍ട്ടികളുടെ തിരിച്ചറിവിനുള്ള സമയമാണ് ഓരോ തെരഞ്ഞെടുപ്പും. അന്തിമഫലം അംഗീകരിക്കണം ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി

11.19- നിതീഷ് കുമാര്‍ രാഷ്ട്രീയത്തിലെ ഹീറോയായി മാറിയെന്ന് ശിവസേനാ നേതാവ്; തോല്‍വിയുടെ ഉത്തരവാദിത്വം മോദിക്ക്

11.14- നിതീഷ് കുമാറിന് അഭിനന്ദനമര്‍പ്പിച്ച് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി.

11.08- മാഹാസഖ്യത്തിന്റെ മുന്നേറ്റം: പാട്നയില്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ വസതിക്ക് മുന്നില്‍ ആഷോഷം

11.05-വിജയം ആഘോഷിച്ച് ജെഡിയു നേതാവ് കെ.സി ത്യാഗി

11.02- ബിഹാറിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാരതി

10.57- ബിഹാറില്‍ മഹാസഖ്യം 159 സീറ്റുകളില്‍ മുന്നേറുന്നു, എന്‍ഡിഎ ലീഡ് 74 പാര്‍ട്ടി തലത്തില്‍- RJD 68, JDU 67, BJP 65, INC 14, LJP 9, RLSP 6, HAM 3, JAP 1, CPI 1 10.50-ലാലു പ്രസാദ് യാദവിന്റെ രണ്ട് മക്കളും മുന്നേറുന്നു. തേജസ്വി യാദവും, തേജ് പ്രദാപ് യാദവും മുന്നില്‍ 10.48-നന്ദകിഷോര്‍ യാദവ്( ബിജെപി) പാറ്റ്‌നാ സാഹിബ് മണ്ഡലത്തില്‍ 2000 വോട്ടുകള്‍ക്ക് പിന്നില്‍ 10.46:മഹാസഖ്യത്തിന്റെ മുന്നേറ്റം; ദില്ലിയിലെ കോണ്‍ഗ്രസ് ഓഫീസിലും ആഘോഷം

10.44: ജനവിധി അംഗീകരിക്കുമെന്ന് രാം മാധവ്( ബിജെപി)

10.43: ബിഹാറില്‍ മഹാസഖ്യം 157 സീറ്റുകളില്‍ മുന്നേറുന്നു, എന്‍ഡിഎ ലീഡ് 76, മറ്റുള്ളവര്‍- 9 10.42:മഹാസഖ്യം വിജയത്തിലേക്ക്- ആഘോഷങ്ങള്‍ തുടങ്ങി

10.35: ബിഹാറില്‍ നിതീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാസഖ്യം അധികാരത്തിലേക്ക് 10.27: ബിഹാറില്‍ മഹാസഖ്യം 146 സീറ്റുകളില്‍ മുന്നേറുന്നു, എന്‍ഡിഎ ലീഡ് 84 1025: അടിയന്തര ബിജെപി യോഗം നാളെ 10.19: ബിഹാറില്‍ മഹാസഖ്യം 140 സീറ്റുകളില്‍ കൂടുതല്‍ നേടുമെന്ന് ലാലു പ്രസാദ് യാദവിന്റെ മകള്‍ മിസ ഭാര്‍തി

10.15: രാജ്‌നാഥ് സിംഗ് ആര്‍എസ്എസ് അദ്ധ്യക്ഷന്‍ മോഹന്‍ഭാഗവതുമായി കൂടിക്കാഴ്ച നടത്തുന്നു 10.09: 135 ഇടങ്ങളില്‍ മഹാസഖ്യം മുന്നേറുന്നു 10.08: എന്‍ഡിഎ 91 സീറ്റുകളില്‍ മുന്നേറുന്നു 09.58- മഹാസഖ്യത്തിന് മുന്നേറ്റം; പാട്നയിലെ ആര്‍ജെഡി ഓഫീസിനു മുന്നില്‍ പ്രവര്‍ത്തകരുടെ ആഘോഷ പ്രകടനം

09.55- 91 ഇടത്ത് എന്‍ഡിഎ മുന്നേറ്റം 126 ഇടത്ത് മഹാസഖ്യം 09.47- ഇഞ്ചോടിഞ്ച് പോരാട്ടം തുടരുന്നു; 88 ഇടത്ത് എന്‍ഡിഎ മുന്നേറ്റം 111 ഇടത്ത് മഹാസഖ്യം 09.34-മഹാസഖ്യം മുന്നില്‍ 90 ഇടത്ത് എന്‍ഡിഎ മുന്നേറ്റം 107 ഇടത്ത് മഹാസഖ്യം 09.32-ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി(എച്ച് എ എം) മഖ്ദംപൂരില്‍ പിന്നില്‍ 09.32-ലാലു പ്രസാദ് യാദവിന്റെ രണ്ട് മക്കളും പിന്നില്‍. തേജസ്വി യാദവും, തേജ് പ്രദാപ് യാദവും പിന്നില്‍ 09.10- 94 ഇടത്ത് എന്‍ഡിഎ മുന്നേറ്റം 87 ഇടത്ത് മഹാസഖ്യം 09.25 – ബിഹാറില്‍ മഹാസഖ്യം മുന്നിലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ 09.21 – ബിഹാറിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ഭൂരിപക്ഷത്തോടെ ബിജെപി ജയിക്കും: രവി ശങ്കര്‍ പ്രസാദ്‌

RAVI SHANKAR

09.21 – ബിഹാറിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ഭൂരിപക്ഷത്തോടെ ബിജെപി ജയിക്കും: രവി ശങ്കര്‍ പ്രസാദ്‌

09.16- ലാലു പ്രസാദ് യാദവിന്റെ രണ്ട് മക്കളും മുന്നിട്ട് നില്‍ക്കുന്നു. തേജസ്വി യാദവും, തേജ് പ്രദാപ് യാദവും മുന്നേറുന്നു 09.13-എന്‍ഡിഎയും മഹാസഖ്യവും ഒപ്പത്തിനൊപ്പം: 79ഇടത്ത് എന്‍ഡിഎ മുന്നേറ്റം 79 ഇടത്ത് മഹാസഖ്യം 09.10- 70ഇടത്ത് എന്‍ഡിഎ മുന്നേറ്റം 65 ഇടത്ത് മഹാസഖ്യം 09.08- പാട്നയിലെ ബിജെപി ഓഫീസിന് പുറത്ത് പ്രവര്‍ത്തകരുടെ ആഘോഷ പ്രകടനം. ആദ്യ ലീഡ് നിലനിര്‍ത്തിയതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തകരുടെ ആഘോഷ പ്രകടനം.


09.07- പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു
09.06- 66ഇടത്ത് എന്‍ഡിഎ മുന്നേറ്റം 56 ഇടത്ത് മഹാസഖ്യം
09.04- ജിതന്‍ റാം മാഞ്ചി രണ്ടിടത്തും മുന്നിട്ട് നില്‍ക്കുന്നു
09.00- 61ഇടത്ത് എന്‍ഡിഎ മുന്നേറ്റം 48 ഇടത്ത് മഹാസഖ്യം
8.59- 51ഇടത്ത് എന്‍ഡിഎ മുന്നേറ്റം 47 ഇടത്ത് മഹാസഖ്യം
8.56- 49ഇടത്ത് എന്‍ഡിഎ മുന്നേറ്റം 43 ഇടത്ത് മഹാസഖ്യം
8.54- ജിതന്‍ റാം മാഞ്ചി ഒരിടത്ത് പിന്നില്‍
8.53-അബ്ദുള്‍ ബാരി സിദ്ദിഖി (ആര്‍ ജെ ഡി) അലിനഗറില്‍ പിന്നില്‍
8.51- 47ഇടത്ത് എന്‍ഡിഎ മുന്നേറ്റം 41 ഇടത്ത് മഹാസഖ്യം
8.50-നന്ദകിഷോര്‍ യാദവ്( ബിജെപി) പാറ്റ്‌നാ സാഹിബ് മണ്ഡലത്തില്‍ മുന്നിട്ട് നില്‍ക്കുന്നു
8.45- 47 ഇടത്ത് എന്‍ഡിഎ മുന്നേറ്റം 39 ഇടത്ത് മഹാസഖ്യം
8.43- 46 ഇടത്ത് എന്‍ഡിഎ മുന്നേറ്റം 33 ഇടത്ത് മഹാസഖ്യം
8.42-രാമേശ്വര്‍ ചൗരസ്യ ( ബിജെപി) നോക്ക മണ്ഡലത്തില് മുന്നിട്ട് നില്ക്കുന്നു
8.39-ആദ്യ സൂചനകളില്‍ എന്‍ഡിഎ
34 ഇടത്ത് എന്‍ഡിഎ മുന്നേറ്റം
20 ഇടത്ത് മഹാസഖ്യം
8.37-ബിജെപി നേതാവ് പ്രേം കുമാര്‍ ഗയാ ടൗണില്‍ മിന്നിട്ട് നില്‍ക്കുന്നു
8.35-രാം വിലാസ് പസ്വാന്റെ സഹോദരന്‍ പശുപതി കുമാര്‍ പരസ് അലൗളിയില്‍ മുന്നിട്ട് നില്‍ക്കുന്നു
8.31-ലാലു പ്രസാദ് യാദവിന്റെ മകന്‍ തേജസ്വീയാദവ് രാഘോപൂരില്‍ മുന്നിട്ട് നില്ക്കുന്നു
8.28-ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചി(എച്ച് എ എം) മഖ്ദംപൂരില്‍ മുന്നിട്ട് നില്‍ക്കുന്നു
8.26-പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ എന്‍.ഡി.എയ്ക്ക് മുന്‍ തൂക്കം
8.20- ബിഹാറില്‍ ആദ്യ ഫല സൂചനകള്‍ ബിജെപിക്ക് അനുകൂലം

DONT MISS
Top