അന്ധര്‍ക്ക് ഇനി ഫെയ്‌സ്ബുക്ക് വഴികാട്ടും

facebookഫെയ്‌സ്ബുക്കിന് കൂടുതല്‍ ജനകീയ മുഖം കൈവരുന്നു. ഓരോ പോസ്റ്റിനും ഫോട്ടോയ്ക്കും ലഭിച്ച നോട്ടിഫിക്കേഷന്‍സ് ഇനി അന്ധരായ ഉപയോക്താക്കള്‍ക്ക് ഫെയ്‌സ്ബുക്ക് പറഞ്ഞുകൊടുക്കും. ഇതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ടെക്‌നോളജി എന്ന സംവിധാനം ഉടന്‍ തുടങ്ങുമെന്ന് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പറഞ്ഞു. ഗവേഷണ വിഭാഗത്തിന്റെ ആശയത്തില്‍ വളരെ അധികം സന്തോഷിക്കുന്നതായി സിഇഒ മാര്‍ക്ക് സുക്കര്‍ബെര്‍ഗ് പറഞ്ഞു.

ഫെയ്‌സ്ബുക്കിന്റെ ഗവേഷണ വിഭാഗം അവതരിപ്പിക്കുന്ന പുതിയ സേവനം അധികം വൈകാതെ ഫെയ്‌സ്ബുക്ക് ലഭ്യമാക്കും. എത്ര ലൈക്കുകള്‍, ഫെയ്‌സ്ബുക്ക് നല്‍കാന്‍ പോകുന്ന പുതിയ സേവനത്തില്‍ ഉപയോക്താക്കളുടെ സന്തോഷവും ഫെയ്‌സ്ബുക്ക് സിഇഒ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഉണ്ട്.

ഫെയ്‌സ്ബുക്ക് തങ്ങള്‍ക്ക് നല്‍കുന്നത് കാഴ്ചയുടെ അനുഭവമാണെന്നും ഉപയോക്താക്കള്‍ പറയുന്നു. തങ്ങളുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് ടീം നിങ്ങളുടെ ഫോട്ടോ കാണും, അത് എങ്ങനെ എന്ന് പറഞ്ഞു തരും, ലൈക്കുകളും കമന്റുകളും എല്ലാം നിങ്ങളില്‍ എത്തിക്കുമെന്നും ഫെയ്‌സ്ബുക്ക് സിഇഒ പോസ്റ്റ് ചെയ്തു.

I’m inspired by this video about our artificial intelligence research at Facebook.Our AI can now look at a photo, figure out what’s in it and help explain it to you. This is especially helpful if you’re blind or can’t see the photo. We see AI as helping computers better understand the world — so they can be more helpful to people.We’re still early with this technology, and you can already start to imagine how helpful it will be in the future.

Posted by Mark Zuckerberg on Tuesday, November 3, 2015

DONT MISS
Top