‘സു.. സു… സുധി വാത്മീകം’ത്തിലെ ഗാനങ്ങള്‍ റിലീസ് ചെയ്തു

കൊച്ചി: ജയസൂര്യ നായകനാകുന്ന ‘സു.. സു… സുധി വാത്മീകം’ത്തിലെ ഗാനങ്ങള്‍ ഇന്ന് റിലീസ് ചെയ്തു. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ബിജിബാലാണ് സംഗീതം നല്‍കിയിരിക്കുന്നത്. പി. ജയചന്ദ്രന്‍, ശ്വേതാ മോഹന്‍, തൃപ്പൂണിത്തുറ ഗിരിജ വര്‍മ്മ, ഗണേഷ് സുന്ദരം തുടങ്ങിയവര്‍ ഈ ചിത്രത്തില്‍ ആലപിച്ചിട്ടുണ്ട്. മലയാള സിനിമ ഇന്‍ഡസ്ട്രിയിലെ പ്രമുഖ മ്യൂസിക് ലേബല്‍ ആയ Muzik247 നാണ് ഗാനങ്ങള്‍ റീലീസ് ചെയ്തത്.

1. എന്റെ ജനലരികില്‍
പാടിയത്: പി. ജയചന്ദ്രന്‍
ഗാനരചന: സന്തോഷ് വര്‍മ്മ
സംഗീതം: ബിജിബാല്‍

2. കായാംബൂ നിറമായി
പാടിയത്: ശ്വേതാ മോഹന്‍ & തൃപ്പൂണിത്തുറ ഗിരിജ വര്‍മ്മ
ഗാനരചന: സന്തോഷ് വര്‍മ്മ
സംഗീതം: ബിജിബാല്‍

3. രാവിന്റെ വാത്മീകത്തില്‍
പാടിയത്: ഗണേഷ് സുന്ദരം (ഹാര്‍മണി: ശാന്തി & സംഗീത)
ഗാനരചന: സന്തോഷ് വര്‍മ്മ
സംഗീതം: ബിജിബാല്‍

DONT MISS
Top