ഗുലാം അലി ഇന്ത്യയില്‍ നടത്താനിരുന്ന സംഗീതപരിപാടികള്‍ റദ്ദാക്കി

gulam-aliദില്ലി: പാക് ഗായകന്‍ ഗുലാം അലി ഇന്ത്യയില്‍ നടത്താനിരുന്ന സംഗീത പരിപാടികള്‍ റദ്ദാക്കി. ഡിസംബര്‍ മൂന്നിന് ദില്ലിയിലും നവംബര്‍ 25-ന് ലക്‌നൗവിലും നടത്താനിരുന്ന പരിപാടിയാണ് റദ്ദാക്കിയത്. രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി തന്നെ വലിച്ചിഴച്ചതില്‍ ദു:ഖമുണ്ടെന്ന് ഗുലാം അലി പറഞ്ഞു.

നേരത്തെ മുംബൈയില്‍ നടത്താനിരുന്ന പരിപാടി ശിവസേനയുടെ പ്രതിഷേധത്തെ തുടര്‍ന്ന് റദ്ദാക്കിയിരുന്നു. പിന്നീട് ദില്ലിയിലെ ആംആദ്മി സര്‍ക്കാര്‍ ഗുലാം അലിയെ പരിപാടി അവതരിപ്പിക്കാന്‍ ദില്ലിയിലേക്കു ക്ഷണിക്കുകയായിരുന്നു. എന്നാല്‍ ദില്ലിയിലെ പരിപാടി തടസ്സപ്പെടുത്തുമെന്ന് ശിവസേന ഭീഷണിപ്പെടുത്തിയിരുന്നു.

അതേസമയം അസഹിഷ്ണുതയ്‌ക്കെതിരെ സാഹിത്യകാരന്‍മാരും ചലചിത്രകാരന്‍മാരും അവാര്‍ഡ് തിരിച്ച് നല്‍കുന്നതില്‍ പ്രതിഷേധിച്ച് നവംബര്‍ ആറിന് നടന്‍ അനുപം ഖേറിന്റെ നേതൃത്വത്തില്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്തും.

DONT MISS
Top