ഗൂഗിളിന്റെ ഡ്രോണ്‍ ഡെലിവറി 2017 ഓടെ

ലോകത്തെ സെര്‍ച്ച് എന്‍ജിന്‍ ഭീമനായ ഗൂഗിള്‍ തങ്ങളുടെ ആളില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ എത്തിക്കുന്ന സംവിധാനം 2017 ഓടെ ആരംഭിക്കുമെന്ന് പ്രൊജക്ട് വിംഗിന്റെ ഉന്നത ഉദ്യോഗസ്ഥാന്‍ ഡേവിഡ് വോസ് വ്യക്തമാക്കി. ഗൂഗിളിന്റെ ഉപകമ്പനിയായ ആല്‍ഫബെറ്റാണ് ഡ്രോണ്‍ സംവിധാനത്തിന് തുടക്കം കുറിക്കുന്നത്. ഇത് സംബന്ധിച്ച് ഗൂഗിള്‍ കമ്പനി ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷനുമായി കൂടിക്കാഴ്ച നടത്തി.

പ്രൊജക്ട് വിംഗ് എന്ന പേരിലാണ് ഗൂഗിള്‍ ആളില്ലാ വിമാനങ്ങള്‍ പുറത്തിറക്കുന്നത്. ലോകത്തിന്റെ ഏത് ഭാഗത്തേക്കും സാധനങ്ങള്‍ എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. നേരത്തെ ചെറിയ മീറ്ററില്‍ പറക്കുന്ന ആളില്ലാ വിമാനങ്ങള്‍ ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇതാദ്യമയാണ് ഇത്തരത്തിലുള്ള ഡ്രോണ്‍ സംവിധാനം ഏര്‍പ്പെടുത്തുന്നത്.

ഇതിനു മുമ്പ് ആമസോണും വാള്‍മാര്‍ട്ടും ഡ്രോണ്‍ ഡെലിവറി അവതരിപ്പിച്ചിരുന്നു.

DONT MISS
Top