കുവൈത്ത് സര്‍ക്കാരിന്റെ കീഴില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിസമാറ്റം അനുവദിക്കും

KUWAIT_-_lavoratori_stranieriകുവൈത്തില്‍ സര്‍ക്കാര്‍ പദ്ധതികളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി സ്വകാര്യ സ്ഥാപനങ്ങളിലേക്ക് വിസ മാറ്റം അനുവദിക്കും. ഇത് സംബന്ധിച്ച് മാന്‍ പവര്‍ അതോറിറ്റി ഡയറക്റ്റര്‍ ജനറല്‍ അഹമ്മദ് അല്‍ മൂസ ഉത്തരവ് പുറപ്പെടുവിച്ചു.

ഇതിനായി ഓരോ തൊഴിലാളികളില്‍ നിന്നും 300 ദിനാര്‍ ഫീസ് ഈടാക്കും. എന്നാല്‍ ഒരിക്കല്‍ ഇത്തരത്തില്‍ സ്വകാര്യ സ്ഥാപനത്തിലേക്ക് വിസ മാറ്റം നടത്തിയ തൊഴിലാളിക്ക് തിരികെ സര്‍ക്കാര്‍ പദ്ധതി വിസയിലേക്ക് മാത്രമെ മാറ്റം അനുവദിക്കുകയുള്ളൂ. പുതിയ തീരുമാന പ്രകാരം തൊഴില്‍ വിപണിയില്‍ നേരിടിന്ന തൊഴിലാളി ക്ഷേമം പരിഹരിക്കാന്‍ സാധിക്കുമെന്ന് അഹമ്മദ് അല്‍ മൂസ വ്യക്തമാക്കി.

DONT MISS
Top