ഹര്‍ഭജന്‍ സിംഗിന്റെ വിവാഹ ചടങ്ങിനിടെ മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ കയ്യേറ്റം; നാലു പേര്‍ അറസ്റ്റില്‍

ജലന്ദര്‍: ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗിന്റേയും ഗീതാ ബസ്‌റയുടേയും വിവാഹചടങ്ങിടെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. വിവാഹചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനിടെ മാധ്യമപ്രവര്‍ത്തകരെ നാലഞ്ചു പേര്‍ ചേര്‍ന്ന് കയ്യേറ്റം ചെയ്യുകയായിരുന്നു. കാമറയും അനുബന്ധ ഉപകരണങ്ങളും നശിപ്പിച്ച പ്രതികള്‍ ഇത് ചോദ്യം ചെയ്ത മാധ്യമപ്രവര്‍ത്തകനെ മര്‍ദിക്കുകയും ചെയ്തു.

സംഭവത്തെ തുടര്‍ന്ന് മാധ്യമപ്രവര്‍ത്തകര്‍ ഹര്‍ഭജന്റെ വീടിനു മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് ഹര്‍ഭജന്‍ ക്ഷമ പറഞ്ഞതോടെയാണ് മാധ്യമപ്രവര്‍ത്തകര്‍ പ്രതിഷേധം അവസാനിപ്പിക്കാന്‍ തയ്യാറായത്. ഗുര്‍പീത്, ബബ്ബല്‍, നവ്‌ജോത്, കുല്‍ദീപ് എന്നിവരെയാണ് പോലീസ് അറസ്റ്റുചെയ്തത്.

DONT MISS
Top