സിംബാബ്‌വേയില്‍ 60 ആനകളെ സയനൈഡ് കൊടുത്തു കൊന്നു; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങള്‍

elephantഹരാരെ: സിംബാബ്‌വേയില്‍ ആനവേട്ടക്കാരുടെ ക്രൂരത വെളിവാക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. കഴിഞ്ഞ അഞ്ച് ആഴ്ച്ചയ്ക്കുള്ളില്‍ 60 ആനകളെയാണ് വിഷം നല്‍കി കൊന്ന് വേട്ടക്കാര്‍ കൊമ്പെടുത്തത്.
സിംബാബ്‌വേയിലെ ഹവാങ്ങേ ദേശീയ പാര്‍ക്കിലാണ് ആനകളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊന്നത്. വേട്ടക്കാര്‍ സ്വൈര്യവിഹാരം നടത്തുന്ന ഇവിടെ കഴിഞ്ഞ 5 ആഴ്ചക്കുള്ളില്‍ മാത്രം 60 ഓളം ആനകളെയാണ് കൊന്നുതള്ളിയത്. ആനകള്‍ വെള്ളം കുടിക്കുന്നിടങ്ങളില്‍ സയനൈഡ് കലക്കിയാണ് ആനവേട്ടയെന്ന് പാര്‍ക്ക് അധികൃതര്‍ പറയുന്നു. രാത്രികാലങ്ങളില്‍ ആനകളുടെ ദയനീയ കരച്ചില്‍ കേള്‍ക്കാറുണ്ടെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. എന്നാല്‍ വേട്ടക്കാരെ പിടിക്കുന്നത് അത്ര എളുപ്പമല്ലെന്നാണ് സിംബാബ്‌വേ വനം മന്ത്രിയുടെ വിശദീകരണം. അത്യാധുനിക സംവിധാനങ്ങളുമായാണ് വേട്ടക്കാര്‍ എത്തുന്നതെന്നും മന്ത്രി ഒപ്പാ മുച്ചിന്‍ഗുരി പറഞ്ഞു.

A group of elephants, believed to have been killed by poachers, lie dead at a watering hole in Zimbabwe's Hwange National Park October 26, 2015. REUTERS/Stringer

ആഫ്രിക്കന്‍ രാജ്യങ്ങളില്‍ വേട്ടയാടല്‍ മൂലം ആനകളുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയിലേക്കാണ് ആനക്കൊമ്പുകള്‍ ഭൂരിഭാഗം കടത്തുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

DONT MISS
Top