സെല്‍ഫിയുടെ പിതാവ്

selfieവാഷിംഗ്ടണ്‍:സാമൂഹ്യമാധ്യമങ്ങളില്‍ സെല്‍ഫിയില്ലാത്ത ആഘോഷങ്ങള്‍ വിരളമാവുകയാണ്. ‘സെല്‍ഫ്‌ പോട്രേറ്റ് ഫോട്ടോഗ്രഫി’ എന്ന പേര് കാലക്രമേണ ചുരുങ്ങിയാണ് ഇന്നത്തെ ‘സെല്‍ഫി’യുണ്ടായത്. ക്യാമറകളും ഫോണുകളും ഉപയോഗിച്ച് എടുത്ത പലതരത്തിലുള്ള സെല്‍ഫികള്‍ നമ്മള്‍ ദിവസവും ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍, വാട്ട്‌സ്ആപ്പ് മുതലായ സാമൂഹ്യമാധ്യമങ്ങളില്‍ കാണാറുണ്ട്. സെല്‍ഫി തരംഗം അലയടിക്കുന്നതിനൊപ്പം സെല്‍ഫി സ്റ്റിക്ക് തുടങ്ങിയ ഉപകരണങ്ങളും സെല്‍ഫി ആപ്ലിക്കേഷനുകളും പ്രചാരത്തില്‍ വന്നു.

എന്നാല്‍ ആരാണ് ആദ്യമായി സെല്‍ഫി എടുത്തതെന്ന് അറിയാമോ. റോബര്‍ട്ട് കോര്‍നെലിയസ് എന്ന അമേരിക്കന്‍ ഫോട്ടോഗ്രാഫറാണ് ആദ്യമായി സെല്‍ഫിയെടുക്കുന്നത്. 1839ല്‍ അദ്ദേഹത്തിന്റെ 30-ആം വയസ്സിലാണിത്. ഫിലാഡല്‍ഫിയയില്‍ അദ്ദേഹത്തിന്റെ അച്ഛന്റെ കടയുടെ പിറകില്‍വെച്ചാണ് ഫോട്ടോ എടുത്തത്. ക്യാമറയുടെ ലെന്‍സ് ക്യാപ് എടുത്ത് മാറ്റി സമയം ക്രമീകരിച്ച് ഫ്രെയിമിലേക്ക് വന്നു. അഞ്ചു മിനിറ്റോളം കാത്തിരുന്ന ശേഷമാണ് ഫോട്ടോ പിടിക്കുന്നത്. സെല്‍ഫിയില്‍ കഴിവ് തെളിയിച്ച റോബര്‍ട്ട് പിന്നീട് ഫോട്ടോഗ്രഫി ജീവിതമാര്‍ഗമാക്കി മാറ്റി. 20 വര്‍ഷത്തോളം ഫോട്ടോഗ്രഫിയില്‍ തുടര്‍ന്ന റോബര്‍ട്ട് കോര്‍നെലിയസ് 1893ല്‍ 84-ആം വയസ്സിലാണ് മരിച്ചത്.

Untitled-1
DONT MISS
Top