വിസ്മയമായി അകാലത്തില്‍ പൊലിഞ്ഞ ചിത്രകാരന്റെ ചിത്രങ്ങളുടെ പ്രദര്‍ശനം

കാസര്‍കോഡ്: അകാലത്തില്‍ പൊലിഞ്ഞുപോയ യുവ ചിത്രകാരനായ അര്‍ജുന്‍ കെ ദാസിന്റെ ചിത്രപ്രദര്‍ശനം കാഴ്ചക്കാര്‍ക്ക് വിസ്മയമാകുന്നു. ദാസ് ആര്‍ട്‌സ് എന്ന പേരില്‍ അമ്മ കരുണാ ദാസാണ് ചിത്രപ്രദര്‍ശനം ഒരുക്കിയത്.

കഴിഞ്ഞ ജൂണ്‍ 22നാണ് സിക്കിമില്‍ ഉണ്ടായ അപകടത്തില്‍ അര്‍ജുനിന്റെ ജീവന്‍ പൊലിഞ്ഞത്. അക്കാദമിക് പഠനങ്ങള്‍ക്കും അപ്പുറം അര്‍ജ്ജുന്‍ സ്വയം വരച്ചെടുത്തതാണ് പ്രദര്‍ശനത്തിലെ ഓരോ ചിത്രങ്ങളും. പെന്‍സില്‍ ഡ്രോയിംഗ്, വാട്ടര്‍ കളര്‍, ഡിജിറ്റല്‍ പെയിന്റിംഗ് എന്നിവയിലുള്ള നൂറോളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കാസര്‍കോഡ് സ്‌റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ കെ മോഹന്‍ ദാസിന്റെയും കാഞ്ഞങ്ങാട് നേഴ്‌സിംഗ് സ്‌കൂളിലെ ജീവനക്കാരി കരുണാ ദാസിന്റെയും മകനായിരുന്നു

അനിമേഷന്‍ സിനിമാ രംഗത്ത് പഠനം നടത്തുകയായിരുന്ന അര്‍ജുന്‍ മരണത്തിന് രണ്ട് മാസം മുമ്പ് കോഴിക്കോട് വാസ്‌കോ ഡെ ഗാമയുടെ അപൂര്‍വ്വ ചിത്രം സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് വരച്ച് പൂര്‍ത്തിയാക്കിയിരുന്നു. ചിത്രങ്ങളുടെ പ്രദര്‍നവും തുടര്‍പ്രവര്‍ത്തനങ്ങളും വഴി മകന്റെ സ്വപ്‌നങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനുള്ള പരിശ്രമത്തിലാണ് ഇപ്പോള്‍ ഈ മാതാപിതാക്കള്‍.

DONT MISS
Top