തദ്ദേശതെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ക്കായി മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിക്കില്ല: കര്‍ദ്ദിനാള്‍ ആലഞ്ചേരി

കൊച്ചി: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ കത്തോലിക്ക സഭ വിശ്വാസികള്‍ക്കായി മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കില്ലെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സങ്കീണമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. പ്രാദേശിക ഘടങ്ങള്‍ക്ക് സാഹചര്യം വിലയിരുത്തി തീരുമാനമെടുക്കാം. ബിഷപ്പ് പൗവത്തിലിന്റെ വെളിപ്പെടുത്തലില്‍ ധാര്‍മികതയുടെ പ്രശനമില്ലെന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും വെളിപ്പെടുത്തല്‍ നടത്താന്‍ സ്വതന്ത്യം ഉണ്ടെന്നും കര്‍ദിനാള്‍ ആലഞ്ചേരി പറഞ്ഞു.

ടി വി തോമസിന് ദൈവ വിശ്വാസം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു എന്നും കുമ്പസാരം നടത്തുന്നതിനോട് യോജിപ്പായിരുന്നുവെന്ന നിലപാടി ഉറച്ചുനില്‍ക്കുകയാണെന്നും ചങ്ങനാശേരി മുന്‍അതിരൂപതാ ബിഷപ്പ് മാര്‍ ജോസഫ് പവ്വത്തിലിന്റെ പരമാര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു കര്‍ദ്ദിനാള്‍.

ടിവി തോമസിന് ദൈവവിശ്വാസം നഷ്ടപ്പെട്ടില്ലായിരുന്നുവെന്നും അവസാനകാലത്ത് പാപ കുമ്പസാരം നടത്തുന്നതിനോട് യോജിച്ചുവെന്നും പവ്വത്തില്‍ പറഞ്ഞിരുന്നു. അച്യുതമേനോന്‍ മന്ത്രിസഭയ്‌ക്കെതിരെ സ്വകാര്യ മാനേജ്‌മെന്റുകള്‍ 1972ല്‍ നടത്തിയ കോളജ് സമരത്തില്‍ വ്യവസായ മന്ത്രി ടി.വി. തോമസ് കത്തോലിക്കാ സഭയെ രഹസ്യമായി പിന്തുണച്ചെന്നും ആത്മകഥയില്‍ പവ്വത്തില്‍ പറയുന്നു. സ്വന്തം കാറില്‍ ഒരു രാത്രി ചങ്ങാനേശേരി അരമനയില്‍ എത്തിയാണ് ടിവി തോമസ് പിന്തുണ അറിയിച്ചത്. ഒന്നും വിട്ടുകൊടുക്കരുത് ധൈര്യമായി പിടിച്ചു നില്‍ക്കണം. ഈശ്വര്യവിശ്വാസം നഷ്ടപ്പെട്ടില്ലെന്നുളളതിന് ഇതിലും വലിയ തെളിവില്ലെന്നും പവ്വത്തില്‍ പറയുന്നു.

DONT MISS
Top