ദീപിക പദുക്കോണ്‍ ഡിസൈന്‍ ചെയ്യുന്ന ‘ഓള്‍ എബൗട്ട് യു’ വസ്ത്രശേഖരം മിന്ത്ര ആപ്പില്‍

ബോളിവുഡ് നായിക ദീപിക പദുകോണിന്റെ സ്വന്തം ഫാഷന്‍ ബ്രാന്‍ഡായ ‘ഓള്‍ എബൗട്ട് യു’ മിന്ത്രയുടെ സഹകരണത്തോടെ വിപണിയിലെത്തി. ഓള്‍ എബൗട്ട് യു വസ്ത്രശേഖരം മിന്ത്ര ആപില്‍ ലഭ്യമായിത്തുടങ്ങി. ഫ്‌ലിപ്പ്കാര്‍ട്ട് കഴിഞ്ഞ വര്‍ഷം മിന്ത്ര ഫാഷന്‍ സ്റ്റോറിനെ സ്വന്തമാക്കിയിരുന്നു. മിന്ത്ര ആപ്പില്‍ നിന്ന് മാത്രമാണ് ദീപികാ പദുക്കോണ്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ ലഭിക്കുക.

ഫ്രാന്‍സിലെ ഡിസൈന്‍ ഏജന്‍സിയായ കാര്‍ലിനിന്റെയും മിന്ത്രയുടെ ഇന്‍ഹൗസ് ടീമിന്റേയും സഹകരണത്തോടെ ദീപിക ഒമ്പതുമാസം ഡിസൈനിങ്ങിനു വേണ്ടി ചെലവഴിച്ചു. അനായാസം ധരിക്കാന്‍ കഴിയുന്ന ലളിതമായ ഡിസൈന്‍ ആണ് ഓള്‍ എബൗട്ട് യുവിന്റെ ബ്രാന്‍ഡ് ഫിലോസഫി എന്ന് മിന്ത്ര സിഇഒ അനന്ത് നാരായണന്‍ പറഞ്ഞു. 1500 രൂപ മുതലാണ് വില നിലവാരം.18 മുതല്‍ 35 വയസ് വരെയുള്ള സ്ത്രീകള്‍ക്ക് വേണ്ടിയുള്ളതാണ് ഓള്‍ എബൌട്ട് യു.

രണ്ടു വര്‍ഷത്തിനുള്ളില്‍ 650 കോടി രൂപ വിറ്റുവരവുള്ള ബ്രാന്‍ഡാവുകയാണ് ഓള്‍ എബൗട്ട് യു ലക്ഷ്യമിടുന്നതെന്ന് ദീപിക പദുക്കോണ്‍ പറഞ്ഞു.

DONT MISS
Top