ഭൂകമ്പത്തില്‍ ടിവി സ്റ്റുഡിയോ കുലുങ്ങി: വാര്‍ത്ത വായിച്ചു കൊണ്ടിരിക്കെ അവതാരകന്‍ ഇറങ്ങിയോടി

ഇന്നലെയുണ്ടായ ഭൂകമ്പത്തില്‍ അഫ്ഗാനിസ്ഥാനിലെ ടി വി സ്റ്റുഡിയോ അതിശക്തമായി കുലുങ്ങി. അപ്പോള്‍ തത്സമയം വാര്‍ത്ത വായിച്ചു കൊണ്ടിരുന്ന അവതാരകന്‍ വാര്‍ത്ത വായിച്ചു കൊണ്ടിരിക്കെ ഇറങ്ങിയോടുന്ന ദൃശ്യങ്ങള്‍ ഭൂകമ്പത്തിന്റെ തീവ്രത വെളിവാക്കുന്നതായിരുന്നു.

കാബൂളിലെ അരിയാന ടി വി നെറ്റ് വര്‍ക്കിലെ അവതാരകന്‍ ഭൂചനത്തെക്കുറിച്ചുള്ള തത്സമയ വിവരങ്ങള്‍ നല്‍കുന്നതിനിടെയായിരുന്നു ടി വി സ്റ്റുഡിയോയിലും കുലുക്കം അനുഭവപ്പെട്ടത്. ഭൂചലനത്തില്‍ ക്യാമറ ഇളകുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്.

ആശങ്കയോടെയായിരുന്നു അവതാരകന്‍ വാര്‍ത്ത അവതരിപ്പിച്ചു കൊണ്ടിരുന്നത്. വായിച്ചു കൊണ്ടിരുന്ന ഭാഗം പൂര്‍ത്തിയാക്കാന്‍ അവതാരകന്‍ പരമാവധി ശ്രമിക്കുകയും ചെയ്തു. ഒടുവില്‍ അതിശക്തമായി കുലുക്കം അനുഭവപ്പെട്ടപ്പോഴാണ് അവതാരകന്‍ അവിടെ നിന്നും എഴുന്നേറ്റ് സ്റ്റുഡിയോ വിട്ടത്.

DONT MISS
Top