സോണിയുടെ ബള്‍ബില്‍ പാട്ടും കേള്‍ക്കാം

തോമസ് ആല്‍വാ എഡിസണ്‍ ബള്‍ബ് കണ്ടു പിടിച്ചത് മുതല്‍ ബള്‍ബിന്റെ ജോലി കത്തിനില്‍ക്കുകയെന്നതാണ്. ഒരു മാറ്റം ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്. സോണിയുടെ എല്‍ഇഡി ബള്‍ബുകളാണ്  മാറ്റവുമായ് രംഗത്ത് വന്നിരിക്കുന്നത്.  ലൈറ്റ് ഇട്ടാല്‍ വെളിച്ചം മാത്രമല്ല കിട്ടുന്നത് പാട്ടും കേള്‍ക്കാം.

sony-bluetooth-speaker-light-bulb

സോണി ബള്‍ബുകളുടെ രൂപത്തിലും പ്രവര്‍ത്തനത്തിലുമുള്ള പുതുമ വീടുകളുടെ അകത്തളങ്ങളില്‍ കൗതുകമുണര്‍ത്തുകയും ചെയ്യുന്നു. മ്യൂസിക് കണ്‍ട്രോള്‍ ബട്ടണുകളും ഒപ്പം സ്വിച്ച് കൂടിയുള്ള റിമോട്ട് കാര്യങ്ങള്‍ കുറച്ച് കൂടി എളുപ്പമാക്കുന്നു. പാട്ടു മാറ്റാനും തിരഞ്ഞെടുക്കാനും ശബ്ദം കുറക്കാനും കൂട്ടാനും റിമോട്ട് കണ്‍ട്രോള്‍ വഴി സാധ്യമാവും. പോരാത്തതിന് ബള്‍ബിന്റെ ബ്രൈറ്റ്‌നെസ് കൂട്ടാനും കുറക്കാനും റിമോട്ട് വഴി സാധ്യമാവുന്നു. സ്പീക്കര്‍ മുകളില്‍ വരുന്ന രീതിയിലാണ് ബള്‍ബ് രൂപകല്‍പന ചെയ്തിരിക്കുന്നത്. എല്‍ ഇഡി ആയതിനാല്‍ കറണ്ട് ചാര്‍ജ് കൂടുമെന്ന പേടിയില്ലാതെ പാട്ടും കേള്‍ക്കാം.

sony-led-light-bulb-speaker-lspx-100e26j
DONT MISS
Top