ബിഗ് ബില്യന്‍ ഡേയില്‍ വിറ്റുപോയത് 1300 കോടി രൂപയുടെ മൊബൈല്‍ ഹാന്‍ഡ് സെറ്റുകള്‍

അഞ്ച് ദിവസം നീണ്ടു നിന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഇകൊമേഴ്‌സ് കമ്പനിയുടെ ഷോപ്പിംഗ് ഫെസ്റ്റിവലിലൂടെ വിറ്റുപോയ മൊബൈല്‍ ഫോണുകള്‍ മാത്രം 1300 കോടി രൂപയുടേത്. ഇതില്‍ 75 ശതമാനവും നാലാം തലമുറ ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുന്ന 4ഫോര്‍ ജി ഫോണുകള്‍. കഴിഞ്ഞ വര്‍ഷത്തെ ബിഗ് ബില്യന്‍ ഡേയിലൂടെ ഫ്‌ലിപ്പ്കാര്‍ട്ട് വിറ്റത് 60 മില്യന്‍ഡോളറിന്റെ മൊബൈല്‍ ഫോണുകളായിരുന്നെങ്കില്‍ ഈ വര്‍ഷം വില്‍പന മൂന്നിരട്ടിയിലധികം ഉയര്‍ന്നു. 200 മില്യന്‍ ഡോളറിന്റെ വില്‍പനയാണ് ഈ വര്‍ഷം ഉണ്ടായത്.

ഷോപ്പിംഗ് ഫെസ്റ്റിവലിന്റെ ഓരോ മിനിട്ടിലും 250 ഫോണുകളാണ് ഫ്‌ലിപ്പ് കാര്‍ട്ട് വിറ്റത്. ഇതില്‍ 190 ഫോണുകള്‍ 4ഫോര്‍ജി ഫോണുകളാണ്. എന്നാല്‍ വിറ്റുപോയ ഫോണുകളില്‍ 10000 രൂപക്ക് താഴെയുളള ഫോണുകളാണ് കൂടുതലെന്നും ഫ്‌ലിപ്കാര്‍ട്ടിന്റെ ബിസിനസ് വിഭാഗം മേധാവി അങ്കിത് നഗോരി പറഞ്ഞു. 2017 ഓടെ അമേരിക്കയെ പിന്തള്ളി ഇന്ത്യ ലോകത്തിലെ രണ്ടാമത്തെ വലിയ സ്മാര്‍ട്ട് വിപണി ആയി മാറിയേക്കും. ചൈനയാണ് ഇപ്പോള്‍ ഏറ്റവും വലിയ സ്മാര്‍ട്ട് ഫോണ്‍ വിപണി. ഇന്ത്യയിലെ സ്മാര്‍ട്ട് ഫോണ്‍ വിപണി 2020 ഓടെ 100 ബില്യന്‍ ഡോളറിന്റെതായി ഉയരുമെന്ന് ഡോള്‍ഡ് മാന്‍ സാഷേ വിലയിരുത്തി.

ഫ്‌ലിപ്പ്കാര്‍ട്ടിന്റെ ബിഗ് ബില്യന്‍ ഡേയുടെ ഔദ്യോഗിക കണക്കുകള്‍ പുരത്ത് വന്നതിന് ശേഷമായിരുന്നു ഗോള്‍ഡ്മാന്റെ വിലയിരുത്തല്‍. ഇപേയ്‌മെന്റ്, ട്രാവല്‍ ആന്റ് ടൂറിസം എന്നിവ കൂടി ചേരുമ്പോള്‍ ഓണ്‍ലൈന്‍ വിപണി 103 ബില്യന്‍ ഡോലറിലേക്ക് ഉയരുമെന്നും അമേരിക്കന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്ക് വിലയിരുത്തുന്നുണ്ട്.

Big-Billion-Day-Sale-social-media
DONT MISS
Top