ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് നവംബര്‍ ആറിന് ഇന്ത്യയിലെത്തും; 30,000 രൂപ

ആപ്പിള്‍ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരുന്ന ആപ്പിള്‍ സ്മാര്‍ട്ട് വാച്ച് നവംബര്‍ ആറിന് ഇന്ത്യയിലെത്തും. 30,000 രൂപയായിരിക്കും ആപ്പിള്‍ വാച്ചിന്റെ ഇന്ത്യയിലെ വില. ആഗോള വിപണികളിലെത്തി 6 മാസങ്ങള്‍ക്ക് ശേഷമാണ് ആപ്പിള്‍ വാച്ച് ഇന്ത്യയില്‍ എത്തുന്നത്.

ആപ്പിള്‍ വാച്ച്, ആപ്പിള്‍ വാച്ച് സ്‌പോര്‍ട്ട് , ആപ്പിള്‍ വാച്ച് എഡിഷന്‍ തുടങ്ങിയ മൂന്ന് പതിപ്പുകളും ഇന്ത്യയിലെത്തും. ആപ്പിള്‍ സിരി, ഐ മെസേജ് തുടങ്ങി ഐ ഫോണുകളുകളുടെ സ്മാര്‍ട്ട്‌നെസ് ആപ്പിള്‍ വാച്ചിനുണ്ട്.

വാച്ച് ഒഎസ് 2 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 23,000 രൂപയിലാണ് ആപ്പിള്‍ വാച്ചിന്റെ വില ആരംഭിക്കുന്നത്. 18 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ആപ്പിള്‍ വാച്ചിന് 11 ലക്ഷം വരെ വിലയുണ്ട്. 38 എം എം, 42 എം എം എന്നീ സൈസുകളിലായിരിക്കും വാച്ചുകള്‍. റബ്ബര്‍, ലെതര്‍ , മെറ്റല്‍ സ്ട്രാപ്പുകള്‍ വാച്ചിനുണ്ടാകും.

DONT MISS
Top