ബോളിവുഡ് ഗായകന്‍ ലബ് ജന്‍ജുവയെ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: ബോളിവുഡ് ഗായകന്‍ ലബ് ജന്‍ജുവയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈയിലെ ഗൊരേഗാവില്‍ ഇന്ന് രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ മരണകാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.

പ്രശസ്ത പഞ്ചാബി ഗായകാനായ ജന്‍ജുവ ബോളിവുഡില്‍ ഹിറ്റ് ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. രബ് നേ ബാനാ ദി ജോഡിയിലെ ഡാന്‍സ് പെ ചാന്‍സ്, പാര്‍ട്ണര്‍ എന്ന സിനിമയിലെ സോണി ദെ നക്രെ, ക്യൂന്‍ എന്ന ചിത്രത്തിലെ ലണ്ടന്‍ തുമക്ക്ഡ എന്നീ ഗാനങ്ങള്‍ ജന്‍ജുവ പാടിയിട്ടുണ്ട്.

DONT MISS
Top