ഉര്‍വ്വശി റൗട്ടേല മിസ് യൂണിവേഴ്‌സ്

മിസ് ദിവാ യൂണിവേഴ്‌സ് 2015-ലെ സുന്ദരിപ്പട്ടം ബോളിവുഡ് നടി ഉര്‍വ്വശി റൗട്ടേലക്ക്. ഇത് രണ്ടാം തവണയാണ് ഉര്‍വ്വശി മിസ് യൂണിവേഴ്‌സ് ആകുന്നത്. ഫൈനല്‍ റൗണ്ടിലെത്തിയ പതിനൊന്ന് സുന്ദരികളെ പിന്നിലാക്കിയാണ് ഉര്‍വ്വശി റൗട്ടേല കിരീടപ്പട്ടം ചൂടിയത്. ബംഗളൂരു സ്വദേശി നടാഷ ആസാദി, ഔറംഗബാദ് സ്വദേശി നവേലി ദേശ്മുഖ് എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്തിന് അര്‍ഹരായവര്‍.

ഉത്തരാഖണ്ഡ് സ്വദേശിനായ ഉര്‍വ്വശി സിംഗ് സാബ് ദി ഗ്രേറ്റ് എന്ന ബോളിവുഡ് ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. 2013-ല്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ സണ്ണി ഡിയോളായിരുന്നു നായകന്‍.ചിത്രീകരണം പുരോഗമിക്കുന്ന രണ്ട് ബോളിവുഡ് ചിത്രങ്ങളില്‍ ഉര്‍വ്വശിയാണ് നായിക.
miss-3

miss-2കങ്കണ റാണൗട്ട്, ഇര്‍ഫാന്‍ ഖാന്‍, ലാറാ ദത്ത, തുടങ്ങി പ്രമുഖ താരങ്ങള്‍ മത്സരത്തില്‍ വിധികര്‍ത്താക്കളായി എത്തിയിരുന്നു. ലാറ ദത്തയായിരുന്നു പരിപാടിയുടെ അവതാരക. മലയാളിയും മിസ് സൗത്ത് ഇന്ത്യയുമായിരുന്ന അലീന കാതറിനും മത്സരത്തില്‍ പങ്കെടുത്തിരുന്നു.

miss-5 miss-4
DONT MISS
Top