മേഘങ്ങള്‍ക്കിടയില്‍ കണ്ട നിഗൂഢ നഗരത്തിന്റെ രഹസ്യമെന്ത്?

ബീയ്ജിംഗ് :ചുരുളഴിയാത്ത രഹസ്യമായിരിക്കുകയാണ് ചൈനയിലെ ജിയാഗ്‌സി മേഖലയില്‍ മേഘങ്ങള്‍ക്കിടയില്‍ ദൃശ്യമായ രൂപം. കെട്ടിടങ്ങളൊക്കെയായി ഒരു നഗരത്തിന്റെ പോലെ പ്രത്യക്ഷപ്പെട്ട രൂപം എന്താണെന്നോ എങ്ങനെ രൂപപ്പെട്ടുവെന്നോ  ഇതുവരെയും വ്യക്തമായിട്ടില്ല. ദിവസങ്ങള്‍ക്കു മുമ്പാണ് ചൈനയില്‍ നഗരത്തിനു സമാനമായൊരു രൂപം മേഘങ്ങള്‍ക്കിടയില്‍ പ്രത്യക്ഷപ്പെട്ടത്. ആയിരക്കണക്കിനാളുകള്‍ കണ്ട ഇരുണ്ട കെട്ടിടങ്ങള്‍ പോലെ തോന്നിച്ച രൂപം അപ്പോള്‍ തന്നെ ഷൂട്ട് ചെയ്ത് യൂട്യൂബിലും അപ്‌ലോഡ് ചെയ്തിരുന്നു.

ആകാശത്ത് കണ്ട രൂപം സമാന്തരമായ മറ്റൊരു ലോകമുണ്ടെന്നതിന്റെ തെളിവാണെന്നാണ് മിക്കവരും വിശ്വസിച്ചത്. എന്നാല്‍ മരീചിക പോലൊരു പ്രതിഭാസം മാത്രമാണെന്ന് ശാസ്ത്രജ്ഞന്‍മാര്‍ പറയുന്നു. വ്യത്യസ്തമായ താപനിലകളിലൂടെ വെളിച്ചം കടന്നു പോകുമ്പോള്‍ സംഭവിക്കുന്ന പ്രതിഭാസമാണിതെന്ന് അവര്‍ പറഞ്ഞു. അന്യഗ്രഹജീവികള്‍ നല്‍കിയ സന്ദേശമാണെന്നും  അന്യഗ്രഹജീവികളുടെ സങ്കേതത്തിന്റെ പ്രതിബിംബമാണിതെന്നും വിശ്വസിക്കുന്നവരുണ്ട്.

DONT MISS
Top