നടികര്‍സംഘം തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം: വിശാലിന് പരുക്ക്

ചെന്നൈ: തമിഴ്‌നാട്ടില്‍ നടികര്‍സംഘത്തിന്റെ തെരഞ്ഞെടുപ്പിനിടെയുണ്ടായ സംഘര്‍ഷത്തില്‍ നടന്‍ വിശാലിന് പരുക്കേറ്റു. ഇന്ന് രാവിലെ മുതല്‍ ശാന്തമായി പുരോഗമിച്ചിരുന്ന തെരഞ്ഞെടുപ്പിനിടെ അപ്രതീക്ഷിതമായാണ് സംഘര്‍ഷം ഉണ്ടായത്. നടി സംഗീത വോട്ടു ചെയ്യാനെത്തിയപ്പോളുണ്ടായ ആരാധകരുടെ തിരക്ക് നിയന്ത്രിക്കാന്‍ ഇടയില്‍ കയറിയ വിശാലിന് നേരെ ആക്രമണം ഉണ്ടാവുകയായിരുന്നു. ഇടതുകൈക്ക് പരുക്കേറ്റ വിശാലിന് ഉടന്‍ പ്രാഥമിക ശുശ്രൂഷ നല്‍കി.

രാവിലെ മുതല്‍ ആരംഭിച്ച തെരഞ്ഞെടുപ്പില്‍ പ്രമുഖ താരങ്ങളെല്ലാം വോട്ട് ചെയ്യാനെത്തിയിരുന്നു. രജനീകാന്ത്,കമല്‍ഹാസന്‍, വിജയ്, ശരത്കുമാര്‍,ശിവകുമാര്‍,സൂര്യ,കാര്‍ത്തി,രാധാ രവി, ഗൗതമി,ഖുഷ്ബു,രാധിക ശരത്കുമാര്‍ എന്നിവര്‍ വോട്ട് ചെയ്ത് മടങ്ങി.

ശരത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘവും വിശാലിന്റെ നേതൃത്വത്തിലുള്ള പുതിയ സംഘടനയായ പാണ്ഡവര്‍ അണിയും തമ്മിലാണ് പോരാട്ടം. വിശാല്‍, കാര്‍ത്തി, നാസര്‍, പൊന്‍വണ്ണന്‍ എന്നിവരാണ് പാണ്ഡവര്‍ അണിയില്‍ ഉള്ളത്.

DONT MISS