സു…സു…സുധീ വാത്മീകത്തിന്റെ ട്രെയിലര്‍

ജയസൂര്യ നായകനാകുന്ന പുതിയ ചിത്രം സു…സു…സുധീവാത്മീകത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.പുണ്യാളന്‍ അഗര്‍ബത്തീസിനു ശേഷം സംവിധായകന്‍ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ഒന്നിക്കുന്ന ചിത്രമാണിത്. പേര് സൂചിപ്പിക്കുന്നതു പോലെ സുധീന്ദ്രന്‍ എന്ന കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ഡ്രീംസ് ആന്‍ഡ് ബീയോണ്ട്‌സിന്റെ ബാനറില്‍ രഞ്ജിത് ശങ്കറും ജയസൂര്യയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സെന്‍ട്രല്‍ പിക്‌ചേഴ്‌സാണ് ചിത്രത്തിന്റെ വിതരണം.നവംബർ 20ന് ചിത്രം തീയറ്ററുകളിൽ എത്തും.

DONT MISS