ഗൂഗിളിന്റെ പുതിയ നെക്‌സസ് ഫോണുകള്‍ ഇന്ത്യയിലെത്തി

ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ സിക്‌സ് പതിപ്പുകള്‍ വെള്ളിയാഴ്ച എത്താനിരിക്കെ ഗൂഗിളിന്റെ പുതിയ നെക്‌സസ് ഫോണുകള്‍ ഇന്ത്യയിലെത്തി. നെക്‌സസ് 5 എക്‌സ്, നെക്‌സസ് 6 പി തുടങ്ങിയ ഫോണുകള്‍ ഇന്നു ബുക്ക് ചെയ്യാം. ആമസോണായിരിക്കും നെക്‌സസിന്റെ ഓണ്‍ലൈന്‍ പങ്കാളികള്‍.

ഐ ഫോണ്‍ സിസ്‌ക്‌സിന്റെ നവീകരിച്ച സിക്‌സ് എസ് പതിപ്പ് ഇന്ത്യയിലെത്തുന്നതിന് മുന്‍പേ വിപണി പിടിക്കാനുള്ള ശ്രമമാണ് ഗൂഗിള്‍ നടത്തുന്നത്. ഹ്യുവായുടെ നെക്‌സസ് സിക്‌സ് പി എല്‍ജിയുടെ നെക്‌സസ് 5 എക്‌സ് എന്നിവ ഇന്ത്യന്‍ വിപണിയിലെത്തി. ഉച്ചക്ക് 2 മണി മുതള്‍ ഫോണുകള്‍ ബുക്ക് ചെയ്യാം. ഒക്ടോബര്‍ 21 മുതലാണ് നെക്‌സസിന്റെ പുതിയ ഫോണുകള്‍ വില്‍പനക്ക് എത്തുക. ആമസോണ്‍ ഓണ്‍ലൈനില്‍ മാത്രമാകും ഫോണുകള്‍ ലഭ്യമാകുക. ഒക്ടോബര്‍ 21 മുതല്‍ മൊബൈല്‍ സ്റ്റോറുകളില്‍ നിന്നും പുതിയ നെക്‌സസ് ഫോണുകള്‍ ഓഫ്‌ലൈനായി വാങ്ങാം.

സെപ്റ്റംബര്‍ 29 ന് സാന്‍ ഫ്രാന്‍സിസ്‌കോ ടെക് ഷോയില് ഗൂഗിള്‍ അവതരിപ്പിച്ച ഫോണുകളാണ് ഇവ. ടൈപ്പ് സി യുഎസ് ബി, നെക്സ്സ് ഇംപ്രിന്റ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍ എന്നിവയാണ് പുതിയ നെക്‌സസ് ഫോണുകളുടെ സവിശേഷതകള്‍. ആന്‍ഡ്രേ്യായ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ ഏറ്റവും പുതിയ പതിപ്പായ മാര്‍ഷ് മാലോ 6.0 ആയിരിക്കും ഇരു ഫോണുകളെയും പ്രവര്‍ത്തന സജ്ജമാക്കുക. നെക്‌സസ് 6ജ ഫുള്‍ മെറ്റല്‍ ബോഡി, 5.7ഇഞ്ച് ഗൊറില്ല ഗ്ലാസ് 4 ഓട് കൂടിയ ക്യു എച്ച് ഡി ഡിസ്‌പ്ലേ, 12.3 മെഗാ പിക്‌സല്‍ 4 കെ ഷൂട്ടിംഗ് ക്യാമറ, 8 മെഗാ പിക്‌സല്‍ ഫ്രന്റ് ക്യാമറ മൂന്ന് ജിബി റാം, 3500 എംഎഎച്ച് ബാറ്ററി, അതിവേഗ ചാര്‍ജ്ജിംഗ് തുടങ്ങിയവാണ് 6 പിയുടെ പ്രത്യേകതകള്‍. 5.2 ഇഞ്ച് ഫുള്‍ എച്ച് ഡി ഗൊറില്ല ഗ്ലാസ് 3 ഡിസ്‌പ്ലേ, 1.8 ഹെക്‌സാ കോര്‍ സ്‌നാപ് ഡ്രാഗണ്‍ പ്രോസസര്‍, 12.3 മെഗാ പിക്‌സല്‍ 4 കെ , ക്യാമറ, 5 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറ, 2700 എം എഎച്ച് ബാറ്ററി എന്നിവയാണ് നെക്സ്സ് 5 ന്റെ പ്രത്യേകതകള്‍.സ്ലോ മോഷന്‍ ഷൂട്ടിംഗ് ഇരു ഫോണുകള്‍ക്കും ഉണ്ട്.
nexus-5-5x-6-6p-comparison

DONT MISS