ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യന്‍ ഡേ; പഴയ തെറ്റുകള്‍ ആവര്‍ത്തിക്കുന്നോ?

ഫ്ലിപ്പ്കാര്‍ട്ടിന്റെ ഷോപ്പിംഗ് ഉത്സവമായ ബിഗ് ബില്യന്‍ ഡേസ് ആരംഭിച്ചു. കഴിഞ്ഞ തവണത്തെ പരാജയം ആവര്‍ത്തിക്കാതിരിക്കാതിരിക്കാനുള്ള മുന്നൊരുക്കങ്ങളോടെ ഇറങ്ങിയ ഫ്ലിപ്പ്കാര്‍ട്ടിന് ഇത്തവണയും പിഴച്ചോ എന്ന ചോദ്യമാണ് ഉയരുന്നത്. ബിഗ് ബില്യന്‍ ഡേ ആരംഭിച്ചതിന് പിന്നാലെ ട്വിറ്ററിലൂടെയും ഫെയ്‌സ്ബുക്കിലൂടെയും പരാതികളെത്തുകയാണ്. 13 മുതല്‍ 17 വരെയാണ് ബിഗ് ബില്യന്‍ ഷോപ്പിംഗ് ഫെസ്റ്റിവല്‍ നടക്കുക.

കഴിഞ്ഞ വര്‍ഷത്തെ ട്രാഫിക് നിയന്ത്രിക്കാനാകാതിരുന്ന ഫ്‌ലിപ്പ്കാര്‍ട്ട് ഇത്തവണ മൊബൈല്‍ ആപ്പിലൂടെ മാത്രമേ ബിഗ് ബില്യന്‍ ഡേയില്‍ പങ്കെടുക്കാനാകൂ എന്ന് അറിയിച്ചിരുന്നു. സൈറ്റിലേക്ക് കൂടുതല്‍ ആളുകളെത്തുമ്പോള്‍ സൈറ്റ് ഹാങ്ങാകുകയും ബുക്ക് ചെയ്ത നിരവധി ആളുകള്‍ക്ക് ഉത്പന്നങ്ങള്‍ കിട്ടാതിരിക്കുകയും തുടങ്ങി നിരവധി പ്രശ്‌നങ്ങളായിരുന്നു കഴിഞ്ഞ വര്‍ഷം ബിഗ് ബില്യന്‍ ഡേയില്‍ ഉണ്ടായത്. ഈ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള ഫ്‌ലിപ്പകാര്‍ട്ടിന്റെ മുന്‍കരുതലുകള്‍ പാഴാകുന്നതായാണ് ആദ്യ ദിവസം തന്നെ പുറത്ത് വരുന്ന ഉപഭോക്താക്കളുടെ പ്രതികരണങ്ങള്‍.

80 ശതമാനം വരെ ഡിസ്‌കൗണ്ട് ആണ് ഫ്ലിപ്പ്കാര്‍ട്ട് ഇത്തവണ പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം 600 കോടി രൂപയുടെ കച്ചവടം ബിഗ് ബില്യന്‍ ഡേയില്‍ ഉണ്ടായെന്ന് ഫ്ലിപ്പ്കാര്‍ട്ട് അവകാശപ്പെടുമ്പോഴും സാങ്കേതിക പ്രശ്‌നങ്ങള്‍ ആരോപിച്ച് ഉപയോക്താക്കളുടെ പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് കമ്പനി മാപ്പ് പറഞ്ഞിരുന്നു. ഇത്തവണയും ഈ മാപ്പ് പറച്ചില്‍ ആവര്‍ത്തിക്കേണ്ടി വരുമോ?

DONT MISS
Top