കൂട്ടിയിടിക്കാത്ത കുട്ടിക്കാറുകളുമായി മെഴ്‌സിഡസ് ബെന്‍സ്

കളിപ്പാട്ടക്കാറുകളെ ഇഷ്ടപ്പെടാത്ത കുട്ടികളുണ്ടാവില്ല. കാറുകള്‍ ഓടിച്ചും തമ്മിലിടിപ്പിച്ചുമെല്ലാമാണ് കുട്ടികളുടെ കളികള്‍. എന്നാല്‍ സാക്ഷാല്‍ മെഴ്‌സിഡസ് ബെന്‍സ് കുട്ടികള്‍ക്കായി കളിപ്പാട്ടക്കാറുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ മെഴ്‌സിഡസ് ബെന്‍സ് നിര്‍മ്മിച്ച ഈ കാറുകള്‍ കൂട്ടിയിടിക്കില്ല.

ബ്രേക്ക് അസിസ്റ്റ് സിസ്റ്റമുള്ള പുതിയ കാറുകളുടെ പരസ്യത്തിനായാണ് ഇങ്ങനെ കാന്തം ഘടിപ്പിച്ച കളിപ്പാട്ടക്കാറുകള്‍ ബെന്‍സ് നിര്‍മ്മിച്ചത്. എത്ര വേഗത്തില്‍ കാര്‍ ഓടിച്ച് കളിച്ചാലും കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കില്ല. എന്തായാലും കൂട്ടിയിടിക്കാത്ത കുട്ടി ബെന്‍സുകളും പരസ്യവും ഇപ്പോള്‍ ഹിറ്റാണ്.

DONT MISS