വിശാലിനെതിരെ ശരത്കുമാര്‍ മാനനഷ്ടത്തിനു കേസ് കൊടുത്തു

ചെന്നൈ: തമിഴ്‌നാട്ടില്‍ താരയുദ്ധത്തിനു പുതിയ വഴി തുറന്ന് നടന്‍ വിശാലിനെതിരെ ശരത്കുമാര്‍ മാനനഷ്ടത്തിനു കേസ് കൊടുത്തു. തനിക്കെതിരെ കള്ളപ്രചരണങ്ങള്‍ നടത്തുന്നു എന്നു കാണിച്ചാണ് ശരത്കുമാര്‍ വിശാലിനെതിരെ കേസ് കൊടുത്തിരിക്കുന്നത്. ഇല്ലാത്ത കഥകള്‍ പ്രചരിപ്പിക്കുന്ന വിശാല്‍ പൊതുമാപ്പു പറഞ്ഞില്ലെങ്കില്‍ കേസുമായി മുന്നോട്ട് പോകുമെന്ന് ശരത്കുമാറിന്റെ ഭാര്യയും നടിയുമായ രാധിക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

തമിഴ്‌നാട്ടില്‍ നടികര്‍സംഘത്തിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചലച്ചിത്ര താരങ്ങള്‍ക്കിടയില്‍ രൂക്ഷമായ തര്‍ക്കം നിലനിന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മുതിര്‍ന്ന താരം വിശാലിനെതിരെ കേസ് ഫയല്‍ ചെയ്തത്.

നടികര്‍ സംഘത്തില്‍ നിന്നും വേര്‍പെട്ട വിശാലിന്റെ നേതൃത്വത്തിലുള്ള പാണ്ഡവര്‍ അണി എന്ന സംഘടയോടാണ്് ശരത്കുമാര്‍ മത്സരിക്കുന്നത്. ഒക്ടോബര്‍ 18ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍.

DONT MISS
Top