ബാഹുബലിയെ കുറിച്ചുളള ചോദ്യം എഞ്ചിനീയറിംഗ് ചോദ്യപേപ്പറില്‍

ചെന്നൈ:എസ്എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയെക്കുറിച്ചുള്ള ചോദ്യം എഞ്ചിനീയറിംഗ് ചോദ്യപേപ്പറിലും കയറിപ്പറ്റി. വെല്ലൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഇന്റേര്‍ണല്‍ എക്‌സാം ചോദ്യപേപ്പറിലാണ് ബാഹുബലി സിനിമയുമായി ബന്ധപ്പെട്ടുള്ള ചോദ്യമുള്ളത്.

ബാഹുബലിയിലെ യുദ്ധം ചിത്രീകരിക്കുന്നതിനു വേണ്ടി സെറ്റിന്റെ മാതൃക രൂപകല്‍പ്പന ചെയ്യാനാണ് സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികള്‍ക്കുള്ള ചോദ്യം. കലാപരമായും സാംസ്‌കാരികവുമായുള്ള ചുറ്റുപാടുകളെ വിദ്യാര്‍ത്ഥികള്‍ക്ക് പരിചയപ്പെടുത്താന്‍ വേണ്ടിയാണ് ചോദ്യം കൂട്ടിച്ചേര്‍ത്തത്.

ബോധപൂര്‍വ്വമാണ് ബാഹുബലിയെക്കുറിച്ചുള്ള ചോദ്യം ഉള്‍പ്പടുത്തിയതെന്ന് ചോദ്യപേപ്പര്‍ തയ്യാറാക്കിയ സംഘത്തിലെ അസിസ്റ്റന്റ് പ്രൊഫസര്‍ പറഞ്ഞു.

DONT MISS
Top