രാജീവ്-സോണിയ വിവാഹം- ഒരു അപൂര്‍വ്വ വീഡിയോ

രാജീവ് ഗാന്ധിയുടെയും സോണിയാഗാന്ധിയുടെയും വിവാഹചടങ്ങുകളുടെ അപൂര്‍വ്വ നിമിഷങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ. ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസിന്റെ ആര്‍ക്കൈവ്‌സില്‍ നിന്നാണ് പൊതുജനങ്ങള്‍ക്കായി വീഡിയോ പുറത്തുവിട്ടത്. കഴിഞ്ഞ ജൂലൈ 21ന് വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തിരിക്കുന്നു.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റ തന്നെ ഗതിവിഗതികള്‍ മാറ്റിമറിച്ചതാണ് രാജീവ്- സോണിയ പ്രണയവും വിവാഹവും. 1968 ലെ രാജീവ് – സോണിയാ വിവാഹത്തിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റിലുള്ള വീഡിയോ യാണ് ഇത്. മാതാവ് ഇന്ദിരാഗാന്ധിയും മറ്റ് കുടുംബാംഗങ്ങളും ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അന്നത്തെ പ്രമുഖരായ നേതാക്കളും വിവാഹ ചടങ്ങില്‍ പങ്കെടുക്കുന്നത് കാണാം. ഇറ്റലിയില്‍ നിന്നും സോണിയാഗാന്ധിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. പരസ്പരം ഹാരമണിഞ്ഞതിനു ശേഷം ചില രേഖകളിലും ഇരുവരും ഒപ്പു വെക്കുന്നുണ്ട്. പിങ്ക് നിറത്തിലുള്ള സാരിയാണ് സോണിയ ധരിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇന്ദിരാഗാന്ധിയുടെ വസതിയില്‍ വെച്ച് നടന്ന വിവാഹ ചടങ്ങുകളുടെയും ഹൈദരാബാദ് ഹൗസില്‍ വെച്ച് നടന്ന വിവാഹ വിരുന്നിന്റെയും ദൃശ്യങ്ങളും വീഡിയോയില്‍ ഉണ്ട്.

1946 ഡിസംബര്‍ 9ന് സ്റ്റെഫാനോ മെയ്‌നയുടെയും വാവോലയുടെയും മകളായി ജനിച്ച സോണിയ 1964ല്‍ ഉന്നതവിദ്യാഭ്യാസത്തിനായി ക്രേംബ്രിഡ്ജിലെത്തിയപ്പോഴാണ് ട്രിനിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്ന രാജീവ് ഗാന്ധിയെ സോണിയ പരിചയപ്പെടുന്നത്.

DONT MISS
Top