ചാടിയത് ആത്മഹത്യ ചെയ്യാന്‍, ചെന്നു വീണത് മുതലക്കൂട്ടത്തിന് നടുവില്‍

വഡോദര: ആത്മഹത്യ ചെയ്യാനായി പാലത്തില്‍ നിന്നും ചാടിയയാള്‍ ചെന്ന് വീണത് മുതലക്കൂട്ടത്തിന്റെ നടുവില്‍. നാടകീയമായ രംഗങ്ങള്‍ക്ക് ശേഷം ഇയാളെ രക്ഷപെടുത്തി.

വഡോദരയിലെ വിശ്വമൈത്രി നദിയിലേക്കാണ് മുകേഷ് എന്ന ഇരുപത്തഞ്ചുകാരന്‍ ചാടിയത്. വിഴുങ്ങാനായി വാ പിളര്‍ന്നു നില്‍ക്കുന്ന മുതലക്കൂട്ടത്തിന് നടുവിലേക്കാണ് ഇയാള്‍ ചെന്നു വീണത്. എട്ടിലധികം മുതലകളാണ് ഇയാളെ വളഞ്ഞത്. നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ അര മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷം ഇയാളെ രക്ഷപെടുത്തി. ഗുരുതരമായി പരിക്കേറ്റ മുകേഷ് ചികിത്സയിലാണ്.

കല്ലെറിഞ്ഞും ഉറക്കെ ശബ്ദമുണ്ടാക്കിയും നാട്ടുകാര്‍ മുതലകളുടെ ശ്രദ്ധ തിരിച്ചു. ഈ സമയം സ്ഥലത്തെത്തിയ അഗ്നിശമന സേനാംഗങ്ങള്‍ മുകേഷിനെ കരയിലെത്തിച്ചു. മാനസികപ്രശ്‌നങ്ങളുള്ളയാളാണ് മുകേഷെന്ന് പൊലീസ് പറഞ്ഞു.

വിശ്വമൈത്രി നദിയില്‍ 260ല്‍ അധികം മുതലകള്‍ ഉള്ളതായാണ് കണക്ക്. ഈ വര്‍ഷം ഇതുവരെ ഒന്‍പത് പേര്‍ ഇവിടെ മുതലകളുടെ ആക്രമണത്തിനിരയായി. ഇതില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു.

DONT MISS
Top