കേരള വര്‍മ്മ കോളേജ് സംഭവം: കേരളത്തെ വര്‍ഗീയ വത്കരിക്കാനുളള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമാണെന്ന് പിണറായി വിജയന്‍

 കേരള വര്‍മ്മ കൊളേജ് സംഭവം കേരളത്തെ വര്‍ഗീയ വത്കരിക്കാനുള്ള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമെന്ന് പിണറായി വിജയന്‍, ദാദ്രിയില്‍ നടന്നത് മറ്റിടങ്ങളില്‍ ആവര്‍ത്തിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. വിദ്യാര്‍ത്ഥികള്‍ എന്ത് ആഹാരം കഴിക്കണമെന്ന് തീരുമാനിക്കേണ്ട്ത് വര്‍ഗീയവാദികളല്ല. വര്‍ഗീയതക്കെതിരെ പ്രതികരിക്കുന്നവരെ തകര്‍ത്തുകളയും എന്ന ധാര്‍ഷ്ട്യം വക വെച്ച് കൊടുക്കാന്‍ കഴിയില്ല. മാംസ അകറ്റാന്‍ ശ്രമിക്കുന്നവര്‍ നാളെ സ്ത്രീകളേയും അവര്‍ണ്ണരേയും അകറ്റുംഎന്ന ആശങ്ക ഒറ്റപ്പെട്ടതല്ലെന്നും പിണറായി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

കേരള വര്‍മ്മ കോളേജിലെ വിദ്യാര്‍ഥികള്‍ എന്താഹാരം കഴിക്കണം എന്ന് തീരുമാനിക്കേണ്ടത് വര്‍ഗീയ വാദികള്‍ അല്ല. അക്രമത്തില്‍ പ്രതിഷേധിച്ച അധ്യാപിക ദീപ നിശാന്തിനും അച്ചടക്കസമിതി ചെയര്‍മാന്‍ ജോണ്‍സ് കെ മംഗലം, അധ്യാപകന്‍ അരുണ്‍ എന്നിവര്‍ക്കുമെതിരെ പരസ്യമായ ഭീഷണിയും ആക്ഷേപവും നടത്തുന്നു. കേരളം വര്‍ഗീയ ശക്തികളുടെ കൂത്തരങ്ങാക്കി മാറ്റാനുള്ള ഏതു നീക്കത്തെയും ചെറുത്തു തോല്‍പ്പിക്കാനുള്ള മുന്നേറ്റം ഉണ്ടാകണം പിണറായി കുറിച്ചു.

തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ എസ്എഫ്‌ഐ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവലിനെ അനുകൂലിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് അധ്യാപികയ്ക്ക് എതിരെ നടപടിക്ക് നീക്കം. എബിവിപി യുടെ പരാതി പ്രകാരം പ്രിന്‍സിപ്പല്‍ അന്വേഷണം ആരംഭിച്ചു. അതേസമയം, കേരള വര്‍മ കോളേജിന്റെ മതേതര സ്വഭാവം നില നിര്‍ത്തുന്നതിനു വേണ്ടിയായിരുന്നു തന്റെ പ്രതികരണമെന്ന് ദീപ നിശാന്ത് പറഞ്ഞു.
വിദ്യാലയങ്ങള്‍ ക്ഷേത്രങ്ങളാണെന്ന അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നു.

ക്ഷേത്രാചാരങ്ങളല്ല കലാലയങ്ങള്‍ പിന്തുടരേണ്ടത്. ക്ഷേത്രങ്ങളെ പരിപാലിക്കുന്ന രീതിയലല്ല കലാലയങ്ങളെ പരിപാലിക്കേണ്ടതെന്നും ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. കലാ ക്ഷേത്രത്തില്‍ ബീഫ് കടത്തരുതെന്ന് പറയുന്നവര്‍ ക്ഷേത്രത്തില്‍ അശുദ്ധി സമയത്ത് സ്ത്രീകള്‍ കയറരുത് എന്ന് നാളെ പറഞ്ഞേക്കാമെന്നും ദീപ ടീച്ചര്‍ ഫെയ്‌സ്ബുക്കില്‍ പറഞ്ഞു. വലിച്ചെറിയേണ്ടത് വലിച്ചെറിയുക തന്നെ വേണമെന്നും ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ടീച്ചര്‍ക്കെതിരെ പ്രതിഷേധവുമായി സംഘടനകള്‍ രംഗത്ത് വന്നതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്കിലും മറ്റും വന്‍ പിന്തുണയാണ് ദീപ നിശാന്തിന് ലഭിക്കുന്നത്.

 

ഉത്തരേന്ത്യൻ ശൈലിയിൽ കേരളത്തെ വർഗീയ വല്ക്കരിക്കാനുള്ള സംഘപരിവാർ പദ്ധതിയുടെ ഭാഗമാണ് തൃശൂർ കേരള വർമ്മ കോളേജിലെ സംഭവങ്ങൾ. …

Posted by Pinarayi Vijayan on Tuesday, October 6, 2015

DONT MISS
Top