ജയിംസ് ബോണ്ട് ചിത്രം സ്‌പെക്ട്രയുടെ അവസാന ട്രെയിലര്‍ എത്തി

ജയിംസ് ബോണ്ട് ചിത്രമായ സ്‌പെക്ട്രയുടെ ഏറ്റവും പുതിയ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവംബര്‍ ആറിനാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.ആക്ഷന്‍ സ്വീകന്‍സുകള്‍ ഉള്‍പ്പെടുത്തിയ പുതിയ ട്രെയ്‌ലര്‍ ആണ് റിലീസിന് മുന്നോടിയായി പുറത്തിറക്കിയിരിക്കുന്നത്. ഡാനിയേല്‍ ക്രെയ്ഗ് നാലാം തവണയും ബോണ്ട് കുപ്പായം അണിയുന്ന ചിത്രത്തില്‍ വില്ലനായി എത്തുന്നത് ക്രിസ്റ്റഫര്‍ വാര്‍ട്‌സ് ആണ്.

സ്‌കൈഫാളിന് ശേഷം റിലീസ് ചെയ്യുന്ന 007ന്റെ 24ാം ഭാഗമാണ് സ്‌പെക്ട്ര. മോണിക്ക ബലൂസിയും ലീ സിയാഡസ്‌കുമാണ് ബോണ്ട് ഗേള്‍സ്. ഓസ്‌കാര്‍ ജോതാവായ സാം മെന്‍ഡസ് തന്നെയാണ് സ്‌പെക്ട്രയും സംവിധാനം ചെയ്യുന്നത്. ഈ സീരിയസില്‍ സാം മെന്‍ഡിസ് സംവിധാനം ചെയ്യുന്ന അവസാന ചിത്രമാണിത്.

DONT MISS
Top