വിക്രത്തിന്റെ പത്ത് എന്‍ട്രതുക്കുള്ളൈ ട്രെയിലര്‍ എത്തി

വിക്രം നായകനായെത്തുന്ന പത്ത് എന്‍ട്രതുക്കുള്ളൈ എന്ന സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. സമാന്തയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ഐക്ക് ശേഷം വിക്രം നായകനായെത്തുന്ന ചിത്രമാണ് പത്ത് എന്‍ട്രതുക്കുള്ളൈ. സമാന്തയും വിക്രവും ഒന്നിക്കുന്ന ആദ്യ ചിത്രവുമാണിത്.

ജാക്കി ഷ്‌റോഫ്, പശുപതി, അഭിമന്യു സിംഗ്, സമ്പൂര്‍ണേഷ് ബാബു, മനോബാല എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.ആക്ഷന്‍ എന്റ്‌റര്‍ടെയ്‌മെന്റായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വിജയ് മില്‍ട്ടനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

DONT MISS
Top