ബലാത്സംഗ കേസ്: രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതിക്കെതിരെ കുറ്റപത്രം

ബംഗലൂരു: ഭക്തയെ ബലാത്സംഗം ചെയ്ത കേസില്‍ ശിവമോഗയിലെ രാമചന്ദ്രപുര മഠാധിപതി രാഘവേശ്വര ഭാരതിക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. കര്‍ണാടക സിഐഡിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. അതേസമയം, വൈദ്യപരിശോധനയ്ക്ക് വിധേയനാകണമെന്ന നിര്‍ദ്ദേശത്തിനെതിരെ രാഘവേശ്വര ഭാരതി നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് കോടതി 29ലേക്ക് മാറ്റി.

തന്റെ അമ്മയെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് മഠത്തിലെ ഒരു ഭക്തയുടെ മകള്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് പീഡനകഥ പുറത്തറിയുന്നത്. രാഘവേന്ദ്ര ഭാരതി ഭക്തയെ 9 ഇടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. സിഐഡി ഡിവൈഎസ്പി അശോക് കുമാറാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 151 സാക്ഷികളാണ് കുറ്റപത്രത്തിലുള്ളത്

രാമചന്ദ്രപുര മഠം നടത്തുന്ന രാമകഥ എന്ന അവതരണത്തിലെ പാട്ടുകാരിയായിരുന്നു സ്ത്രീ. 2010 മുതല്‍ 2014 വരെ പല സ്ഥലങ്ങളില്‍വച്ച് 90 പ്രാവശ്യം പീഡിപ്പിച്ചുവെന്ന് ഭക്തയുടെ പരാതിയില്‍ പറയുന്നു. ഗായികയുടെ വസ്ത്രത്തില്‍നിന്ന് കണ്ടെടുത്ത മുടിയും ബീജവും രാഘവേശ്വര ഭാരതിയുടേതാണെന്ന് ബംഗലൂരു വിക്ടോറിയ ആശുപത്രിയില്‍ നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞിരുന്നു.

DONT MISS
Top