സൂപ്പര്‍ ടൈഫൂണ്‍ ദുജുവാന്‍ തായ്‌വാന്‍ തീരത്ത്

സൂപ്പര്‍ ടൈഫൂണ്‍ വിഭാഗത്തില്‍പ്പെടുന്ന ദുജുവാന്‍ ചുഴലി കൊടുങ്കാറ്റ് കഴിഞ്ഞ ദിവസം തായ്‌വാന്‍ തീരത്തിനടുത്തെത്തി. ഇന്ന് ഉച്ചതിരിഞ്ഞ് ചുഴലിക്കൊടുങ്കാറ്റ് തീരത്ത് എത്തുമെന്നാണ് കാലാവസ്ഥാനിരീക്ഷകര്‍ അറിയിച്ചിരിക്കുന്നത്. ചുഴലികൊടുങ്കാറ്റ് ഏറെയും ബാധിക്കുന്നത് തായ്‌വാനിലെ വിനോദ സഞ്ചാര ദ്വീപുകളെയാണ്. അതിനാല്‍ ടൂറിസ്റ്റുകള്‍ ഉള്‍പ്പെടെ അയ്യായിരത്തോളം ജനങ്ങളെ തായ്‌വാന്‍ തീരത്ത് നിന്നും ഒഴിപ്പിച്ചു കഴിഞ്ഞു.

മണിക്കൂറില്‍ 227 കിലോമീറ്റര്‍ വേഗത്തിലാണ് ചുഴലിക്കൊടുങ്കാറ്റ് തീരത്തോട് അടുക്കുന്നത്. തായ് വാനിലെ അതിവേഗ റെയില്‍വേ സര്‍വീസുകളും നിര്‍ത്തിവെച്ചു. കൊടുങ്കാറ്റുമൂലം തിങ്കളാഴ്ച രാത്രിയില്‍ കിഴക്കന്‍ തായ്‌വാനില്‍ കരകാണല്‍ പ്രതിഭാസം ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. ചുഴലികൊടുങ്കാറ്റ്‌ മുന്നറിയിപ്പിനെ തുടര്‍ന്ന് എമര്‍ജന്‍സി സെന്ററുകള്‍ തുറന്നു കഴിഞ്ഞു.

ചുഴലികൊടുങ്കാറ്റിനൊപ്പം കനത്ത മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചതിനെത്തുടര്‍ന്ന് തായ്‌വാന്‍ സര്‍ക്കാര്‍ ജനങ്ങള്‍ക്കായി സുരക്ഷാ കേന്ദ്രങ്ങള്‍ ഒരുക്കി.

DONT MISS
Top