ലോകത്തെ വിസ്മയിപ്പിച്ച് ചുവന്ന ചന്ദ്രന്‍

മുപ്പത് വര്‍ഷങ്ങള്‍ക്കിടയിലെ സൂപ്പര്‍മൂണ്‍ പ്രതിഭാസം ലോകത്തെ വിസ്മയിപ്പിച്ചു. 115 വര്‍ഷങ്ങള്‍ക്കിടയിലെ നാലാമത്തെ അത്ഭുതകരമായ പ്രതിഭാസത്തിനാണ് ലോകം സാക്ഷിയായത്. ഈ വര്‍ഷത്തെ ഏറ്റവും വലിയ ചന്ദ്രനാണ് മാനത്ത് ദൃശ്യമായത്.

ചന്ദ്രനെ സാധാരണ കാണുന്നതിനേക്കാള്‍ 14 ശതമാനം വലിപ്പത്തില്‍ കാണാനാകും എന്നതാണ് ഈ പ്രതിഭാസത്തിന്റെ പ്രത്യേകത. ചന്ദ്രന്‍ കൂടുതല്‍ വെട്ടിത്തിളങ്ങുകയും ചെയ്യും. അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും യൂറോപ്പിലും ആഫ്രിക്കയിലും പശ്ചിമേഷ്യയുടെ ചില ഭാഗങ്ങളിലും സൂപ്പര്‍ മൂണ്‍ പൂര്‍ണമായും ദൃശ്യമായി. കേരളത്തില്‍ ഇന്ന് പുലര്‍ച്ചെ മുതല്‍ സൂപ്പര്‍ മൂണ്‍ ദൃശ്യമായിരുന്നുവെങ്കിലും ആകാശം മേഘാവൃതമായിരുന്നതിനാല്‍ ഭാഗികമായി മാത്രമേ ദൃശ്യമായുള്ളൂ.

ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രന്‍ സാധാരണ നിലകൊള്ളുന്നതിനേക്കാള്‍ 26,023 കിലോമീറ്റര്‍ ആണ് ഭൂമിക്കടുത്തേക്ക് എത്തുന്നത്. ഈ സമയത്ത് ചന്ദ്രനും സൂര്യനും ഇടയില്‍ ഭൂമി വരുന്നു. ഭൂമിയുടെ നിഴല്‍ ചന്ദ്രന്‍ മറയ്ക്കുന്നതിനാല്‍ ചന്ദ്രഗ്രഹണം ഉണ്ടാകുന്നു. ഭൂമിയുടെ പ്രതലത്തില്‍ തട്ടി വക്രീകരിച്ച് സൂര്യരശ്മികള്‍ ചന്ദ്രനില്‍ പതിക്കുന്നു. ഇങ്ങനെ വരുമ്പോഴാണ് ചന്ദ്രന്‍ ചുവപ്പ് നിറത്തില്‍ ദൃശ്യമാകുന്നത്. ഇതിനാല്‍ ചന്ദ്രനെ ബ്ലഡ് മൂണ്‍ എന്നും പറയുന്നു. ഇനി 2033 ലാണ് അടുത്ത സൂപ്പര്‍മൂണിനെ ദര്‍ശിക്കാന്‍ കഴിയുക.

DONT MISS
Top