നരേന്ദ്രമോദി ഫെയ്‌സ്ബുക്ക് ആസ്ഥാനം സന്ദര്‍ശിച്ചു

ജി- 4 ഉച്ചകോടിയുടെ ഭാഗമായി ന്യൂയോര്‍ക്കിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി സിലിക്കണ്‍ വാലിയിലെ ഫെയ്‌സ്ബുക്ക് ആസ്ഥാനത്തെത്തി. ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗുമായി മോദി കൂടിക്കാഴ്ച നടത്തി. ഫെയ്സ്ബുക്ക് ആസ്ഥാനത്ത് ജീവനക്കാരുമായി നടത്തിയ ചോദ്യോത്തര പരിപാടിയില്‍ മോദി പങ്കെടുത്തു.

ലോകത്തെ സാങ്കേതിക വിപ്ലവത്തിലേക്ക് നയിച്ചത് മാര്‍ക്ക് സുക്കര്‍ബര്‍ഗ്ഗെന്ന് മോദി അഭിപ്രായപ്പെട്ടു.ആഗോളതലത്തില്‍ ഇന്ന് ഇന്ത്യയെ കുറിച്ചുള്ള കാഴ്ചപ്പാട് വളരെയധികം മാറിയിട്ടുണ്ട്. നവമാധ്യമങ്ങളുടെ ഉപയോഗം തന്റെ ചിന്താരീതി തന്നെ മാറ്റി മറിച്ചു.അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഗ്രാമങ്ങളിലും ഇന്റര്‍നെറ്റ് ശൃംഖല സാധ്യമാക്കുമെന്നും സര്‍ക്കാരും ജനങ്ങളും തമ്മിലുള്ള ആശയവിനിമയത്തില്‍ നവമാധ്യമങ്ങള്‍ വലിയ പങ്ക് വഹിക്കുന്നതായും മോദി പറഞ്ഞു.

അതേസമയം സാങ്കേതിക രംഗത്ത് നരേന്ദ്രമോദിയുടെ ഉദ്യമങ്ങളെ പിന്തുണക്കണമെന്ന് സുക്കര്‍ബര്‍ഗ് അഭിപ്രായപ്പെട്ടു.

ഹിന്ദിയിലായിരുന്നു മോദിയുടെ ആശയവിനിമയം. ഇന്ത്യാക്കാരടക്കം അനേകം പേര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

DONT MISS
Top